Kottayam

ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങി നീന്തൽ മത്സരത്തിന് കേരളാ താരങ്ങൾ ഡൽഹിയിലേക്ക്

Posted on

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ് തിരുവനന്തപുരത്തുനിന്നും ദില്ലയിലേക്ക് താരങ്ങള്‍ യാത്ര പുറപ്പെട്ടത്.

ഇരിക്കാല്‍ പോലും സീറ്റില്ലാതെ ദുരിതയാത്രയിലാണിപ്പോള്‍ താരങ്ങള്‍. 56 താരങ്ങളാണ് കേരള ടീമിലുള്ളത്. ഇതില്‍ പെണ്‍കുട്ടികളടക്കം 28 താരങ്ങളാണ് തിരുവനന്തപുരത്തു നിന്നും ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനുവരി മൂന്ന് മുതല്‍ പത്തുവരെയാണ് ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷഷിപ്പ് നടക്കുന്നത്. ജനറല്‍ കോച്ചിലെ ദുരിതയാത്രയുടെ ചിത്രങ്ങളും താരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version