Kerala
ബിജെപി നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം ബിഷപ്പുമാർ മറന്നുവെന്ന് മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു.
ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. 2026ലും എല്‍ഡിഎഫ് അധികാരത്തില്‍ വരും. കോൺഗ്രസ് എവിടെയാണുള്ളത്?. മുഖ്യമന്ത്രിയെ ചിലർ ക്രിമിനലെന്ന് വിളിക്കുന്നു.
ഒരു മണ്ഡലത്തിൽ നിന്ന് ആറ് തവണ വിജയിച്ചയാളാണ് മുഖ്യമന്ത്രി. ജനങ്ങൾ ഹൃദയത്തോട് ചേർത്ത് വച്ചത് കൊണ്ടാണ് വൻ ഭൂരിപക്ഷതിൽ വിജയിക്കുന്നത്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ അടക്കം ശ്രമം നടത്തുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ ജയം നേടും മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത എല്ലാ തലത്തിലും പ്രാവർത്തികമാക്കുന്നു വെന്നും സജി ചെറിയാൻ പറഞ്ഞു.