Kerala
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി എക്‌സ്‌പോസാറ്റ് ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്‌സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്‌സ്‌പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും. സ്‌പേസ്‌പോർട്ടിലെ ആദ്യ ലോഞ്ച് പാഡിൽ നിന്നും രാവിലെ 9.10നാണ് വിക്ഷേപണം. എക്‌സ്‌പോസാറ്റിന് പുറമേ റോക്കറ്റിൽ പത്ത് പേലോഡുകളാണ് ഉണ്ടാവുക. വിക്ഷേപണത്തിന് 25 മണിക്കൂർ മുമ്പ് കൗണ്ട്ഡൗൺ ആരംഭിച്ചിരുന്നു.
പ്രപഞ്ചത്തിലെ ഖഗോള വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ അനുമാനിക്കാൻ ജ്യോതിശാസ്ത്രജ്ഞർക്ക് അനുവദിക്കുന്ന ഉപകരണമാണ് പോളാരിമെട്രി. ഇതുപയോഗിച്ചാണ് ഇസ്രോ ദൗത്യം നടത്തുന്നത്. എക്‌സ്‌പോസാറ്റിൽ രണ്ട് പ്രധാന പേലോഡുകളാണുള്ളത്. പോളിക്‌സ് ആണ് ആദ്യത്തേത്. എക്‌സ്.സ്‌പെക്ട് ആണ് രണ്ടാമത്തേത്. ബഹിരാകാശത്തെ എക്‌സ്‌റേ ഉറവിടങ്ങളെ കണ്ടെത്താനുള്ള ദൗത്യമാണ് എക്‌സ്‌പോസാറ്റ്. പ്രകാശത്തിന്റെ ധ്രുവീകരണം അളക്കുകയാണ് ലക്ഷ്യം.