Kerala

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് എസ് എഫ് ഐ

കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ വലിയ കോലമാണ് ബീച്ചിൽ തയ്യാറാക്കിയിരുന്നത്.

മുൻപ് ഗവർണ്ണറുടെ കാർ തടഞ്ഞു കരിങ്കൊടി കാണിച്ചത് വലിയ രാഷ്ട്രീയ കോലാഹലങ്ങളാണ് ഉണ്ടാക്കിയതെങ്കിലും പിന്മാറാൻ ഉദ്ദേശമില്ലെന്നുള്ളതിന്റെ വ്യക്തമായ സൂചനകളാണ് എസ എഫ് ഐ നൽകിയിരിക്കുന്നത്.പുതിയ രണ്ട് മന്ത്രിമാരെ സത്യപ്രതിജ്ഞ ചടങ്ങിൽ അടുത്തടുത്തിരുന്ന ഗവർണറും ;മുഖ്യമന്ത്രിയും സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല.

തുടർന്നുള്ള രാജ്ഭവനിലെ വിരുന്നും മുഖ്യമന്ത്രി ബഹിഷ്‌ക്കരിച്ചിരുന്നു.എന്നാൽ പുതിയ മന്ത്രിമാര് വിരുന്നു ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിക്ക് കട്ട സപ്പോർട്ട് നൽകിയിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top