Kerala
കൈക്കൂലി കൈയ്യിൽ വേണ്ടാ എ ടി എമ്മിൽ നിക്ഷേപിച്ചാൽ മതി;പ്രവാസി മലയാളിൽ നിന്ന് 25000 രൂപാ കൈക്കൂലി വാങ്ങിയ വൈക്കം എൽ ആർ ഡെപ്യൂട്ടി തഹസിൽദാർ ടി.കെ സുഭാഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു
പ്രവാസി മലയാളിൽ നിന്ന് 25000 രൂപാ കൈക്കൂലി വാങ്ങിയ വൈക്കം എൽ ആർ ഡെപ്യൂട്ടി തഹസിൽദാർ ടി.കെ സുഭാഷ് കുമാറിനെ കോട്ടയം വിജിലൻസ് എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു ഇന്ന് 12 30 ഓടെ ആണ് ഇയാൾ പിടിയിലായത്.
പ്രവാസി മലയാളിയുടെ 24 സെന്റ് ഭൂമി പോക്കുവരവ് ചെയ്യുന്നതു സംബന്ധിച്ച് അറുപതിനായിരം രൂപയാണ് ആവശ്യപ്പെട്ടത്.ഇതിന്റെ ആദ്യ ഗഡുവായ 25000 രൂപാ പരാതിക്കാരൻ നൽകുവാൻ ശ്രമിക്കുമ്പോൾ കൈയ്യിൽ വേണ്ടാ എ ടി എമ്മിൽ തന്റെ അകൗണ്ടിൽ നിക്ഷേപിച്ചാൽ മതിയെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. എന്നാൽ പരാതിക്കാരന് എ ടി എമ്മിൽ നിക്ഷേപിക്കാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ ഡെപ്യൂട്ടി തഹസീൽദാരായ സുഭാഷ് കുമാർ തന്നെ വന്നു നിക്ഷേപിക്കുമ്പോഴാണ് വിജിലൻസ് സംഘം പിടികൂടിയത് .
വിജിലൻസ് നൽകിയ ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകളാണ് സുഭാഷ് കുമാർ എ ടി എമ്മിൽ നിക്ഷേപിക്കാൻ ശ്രമിച്ചത് .തുക പരാതിക്കാരനിൽ നിന്നും കൈപ്പറ്റുമ്പോഴാണ് പരിസരത്ത് മറഞ്ഞിരുന്ന കോട്ടയം വിജിലൻസ് ഡിവൈ എസ് പി. രവികുമാറും സംഘവും ചേർന്ന് സുഭാഷിനെ പിടി കൂടിയത്.