Kerala

സിവിൽ സർവീസ് ഓറിയന്റഷൻ ക്ലാസ് ലൈറ്റ് 2024 തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ വെച്ച് നടത്തപ്പെട്ടു

Posted on

തിരുവല്ല:Light 2024-മലങ്കര കാത്തലിക്ക് അസോസിയേഷൻ സഭാതല സമിതിയുടെ നേതൃത്വത്തിൽ നടന്ന സിവിൽ സർവ്വീസ് ഓറിയൻ്റേഷൻ ക്യാമ്പ് LIGHT 2024 തിരുവല്ല അതിരൂപതയിലെ മാക്ഫാസ്റ്റ് കോളേജിൽ നടത്തപ്പെട്ടു.

സഭയിലെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ലൈറ്റ് 2024 എന്ന ഈ പ്രോഗ്രാമിന് ആതിഥേയത്വം വഹിച്ചതും നേതൃത്വം കൊടുത്തതും എംസിഎ തിരുവല്ല അതിരൂപത സമിതിയാണ്. ലൈറ്റ് 2024 എന്ന ഈ പരിശീലന പരിപാടി തിരുവല്ല അതിഭദ്രാസന അധ്യക്ഷൻ റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. എം. സി. എ സഭാതല പ്രസിഡന്റ്‌ അഡ്വക്കേറ്റ് എബ്രഹാം എം. പട്ടിയാനി അധ്യക്ഷപദം അലങ്കരിച്ച സമ്മേളനത്തിൽ അൽമായ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ മത്തായി മണ്ണൂർ വടക്കേതിൽ, മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് കെ. ചെറിയാൻ, ക്യാമ്പ് കോ ഓർഡിനേറ്റർ ഷിബു ചുങ്കത്തിൽ,എം. സി. എ ജനറൽ സെക്രട്ടറി  ധർമ്മരാജ്, സെക്രട്ടറി  ജെസ്സി അലക്സ്, ക്യാമ്പ് സെക്രട്ടറി അനിഷ് വി ചെറിയാൻ കുറ്റിയിൽ എന്നിവർ സംസാരിച്ചു.

മൂന്നു ദിവസം നടന്ന ക്യാമ്പിൽ അഭിവന്ദ്യ ബിഷപ്പ് വിൻസെന്റ് മാർ പൗലോസ്, മുൻ ഡി. ജി. പി. ജേക്കബ് പുന്നൂസ്, മിസ്സ്‌ സിമി രാജ് ഐ. ആർ. എസ്, . പി രാജേന്ദ്ര ബാബു,  ഫിലിപ് പി. വർഗീസ്, അഡ്വക്കേറ്റ് എബ്രഹാം എം. പട്ടിയാനി,മാക്ഫാസ്റ് ഡയറക്ടർ ഫാ. ഡോ. ചെറിയാൻ കോട്ടയിൽ,ഡോ. ജോൺ സാമൂവൽ, ഡോ. തോമസ്കുട്ടി കെ. വി,ശ്രീ വി. എ ജോർജ്, ശ്രീ. ഷിബു മാത്യു ചുങ്കത്തിൽ, പ്രൊഫ. വർഗീസ് ഏബ്രഹാം എന്നിവർ ക്ലാസുകൾ നയിച്ചു. പാലാ സിവിൽ സർവീസ് അക്കാദമിയിലെ അധ്യാപകർ, സിവിൽ സർവീസ് 2023 റാങ്ക് ജേതാക്കൾ എന്നിവർ കുട്ടികളുമായി സംവദിച്ചു. സമാപന സമ്മേളനം അൽമായ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.

റെവ. ഫാ. മാത്യൂസ് കുഴിവിള ശ്രീ തോമസ് എബ്രഹാം ,പ്രിയ തോമസ്,അലക്സ്‌ വർഗീസ്, റെജിന ജോസ്,ജിനു തോമ്പുംകുഴി,മോൻസി വർഗീസ്,അജി കുതിരവട്ടം, സജി ജോൺ എന്നിവർ പ്രസംഗിച്ചു. എംസിഎ യുടെ മുതിർന്ന നേതാക്കളായ പ്രൊഫ. ജേക്കബ് എം എബ്രഹാം,ഷാജി തേലപ്പുറത്ത്, ഷിബു പുതുക്കേരി, ജോജി വിഴലിൽ,ബാബു കല്ലുങ്കൽ, ഷാജി പൂച്ചേരി, ബിജു ജോർജ്, എം സി വൈ എം നേതാക്കളായ സിറിയക്ക്, ആഗ്നെയ് അലക്സ് റോബിൻ, നീതു ചിറയിൽ,ബ്ലെസൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version