Kerala

യാത്രക്കിടെ ​ഗൂ​ഗിൾ മാപ്പിന്റെ സഹായം തേടുന്നത് സാധാരണമായിക്കഴിഞ്ഞു.,സൂക്ഷിച്ചാൽ ദുഖിക്കേണ്ട;അല്ലെങ്കിൽ പണികിട്ടും

യാത്രക്കിടെ ​ഗൂ​ഗിൾ മാപ്പിന്റെ സഹായം തേടുന്നത് സാധാരണമായിക്കഴിഞ്ഞു. വളരെ വേ​ഗത്തിലെത്താൻ കുറുക്കുവഴികളന്വേഷിച്ച്, ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ, വശങ്ങളിൽ പച്ചപ്പ് നിറഞ്ഞ ഇടറോഡുകളുടെ ഭം​ഗി തേടി ഒക്കെ ​ഗൂ​ഗിൾ മാപ്പ് പറയുന്ന വഴികളിൽ കൂടി പോകാൻ തയ്യാറാവുന്നവരാണ് മിക്കവരും. എന്നാൽ, ​ഗൂ​ഗിൾ മാപ്പ് പണി തരുന്നത് ഒറ്റപ്പെട്ട സംഭവമല്ല.

ഇന്നുമുണ്ടായി അത്തരത്തിലൊരു സംഭവം. കോട്ടയം കുറുപ്പന്തറയിലാണ് ​ഗൂ​ഗിൾ മാപ്പ് നോക്കി ആലപ്പുഴക്ക് പോയ ഹൈദരാബാദ് സ്വദേശികൾ കാറുമായി കുളത്തിലായത്. ​ഗൂ​ഗിൾ മാപ്പ് പറഞ്ഞതനുസരിച്ച് പോയ കാർ പടിക്കെട്ടു നിരങ്ങിയിറങ്ങിയ സംഭവവും ഭീമൻ വാഹനം ഇട റോഡിലേക്കു വന്നു കുടുങ്ങിയതുമൊക്കെ നടന്ന സംഭവങ്ങളാണ്. കഴിഞ്ഞ വർഷം കാർ അപകടത്തിൽ പെട്ട് രണ്ട് യുവഡോക്ടർമാർ മരിച്ച അതിദാരുണ സംഭവവും കേരളം മറന്നിട്ടില്ല.

​ഗൂ​ഗിൾ മാപ്പിൽ അപ്ഡേറ്റുകളുണ്ടാകുന്നതെങ്ങനെയെന്ന് അറിയാമോ? ആരെങ്കിലും അപ്ഡേറ്റ് ചെയ്താൽ മാത്രമേ അത് സംഭവിക്കൂ. വഴിയിൽ പണി നടക്കുന്നതും മഴ പെയ്ത് റോഡിൽ വെള്ളം കയറിയതുമൊക്കെ ​ഗൂ​ഗിൾ മാപ്പ് എപ്പോഴും അറിയണമെന്നില്ല. കാലാവസ്ഥയിലെ മാറ്റങ്ങളും ഇടറോഡുകളിലെ വ്യത്യാസങ്ങളുമൊക്കെ പണി തരാൻ സാധ്യതയുള്ളതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായം തേടുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

തീരെ അപരിചിതവും ജനവാസമില്ലാത്ത മേഖലയുമാണെങ്കിൽ പരമാവധി പ്രധാന റോഡുകളിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. ഇങ്ങനെയുള്ളപ്പോൾ ഇടറോഡിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

രാത്രികാലങ്ങളിൽ ഇടറോഡ് വഴിയുള്ള യാത്ര ഒഴിവാക്കുക. ​ഗൂ​ഗിൾ മാപ്പ് പറഞ്ഞുതരുന്ന ഇടറോഡിലേക്ക് രാത്രിയിൽ പോകേണ്ട അവസ്ഥ വന്നാൽ അതിലേക്ക് തിരിയും മുമ്പ് നാട്ടുകാരോട് സ്ഥിതിവിവരം ചോദിച്ചു മനസിലാക്കാൻ മറക്കരുത്. വഴി തകർന്നുകിടക്കുകയോ മറ്റ് പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെങ്കിലോ ഒക്കെ അവർ പറഞ്ഞുതരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top