കോട്ടയം :പാലാ :സത്യ സന്ധതയുടെ മിന്നുന്ന ഉദാഹരണമായി ഓട്ടോ ഡ്രൈവർ രാജു ഇലവുങ്കലിനെ ആദരിച്ചു കൊണ്ട് കെ ടി യു സി (എം)യുടെ മെയ് ദിന ആചരണം വ്യത്യസ്തമായി.തന്റെ ഓട്ടോ റിക്ഷയിൽ ഉടമ വച്ച് മറന്നു പോയ അര ലക്ഷം രൂപായാണ് രാജു ഇലവുങ്കൽ ഉടമയ്ക്ക് തിരിച്ചു നൽകിയത്.ഓട്ടം പോയി തിരിച്ചു വന്ന രാജു തന്റെ ഓട്ടോയിൽ ഉടമ മറന്നു വച്ച രൂപയും ഫയലും ശ്രദ്ധയിൽ പെടുകയും ഉടനെ തന്നെ മുണ്ടുപാലത്തുള്ള യൂണിയൻ നേതാവ് ജോസുകുട്ടിയുടെ ശ്രദ്ധയിൽ പെടുത്തുകയുമായിരുന്നു.
ഇരുവരും ഉടനെ തന്നെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും പണവും ഫയലും നഷ്ട്ടപ്പെട്ടു വിഷമിച്ചിരിക്കുന്ന ഉടമയെ തിരിച്ചു ഏൽപ്പിക്കുകയുമായിരുന്നു.രാജുവിന്റെ സത്യ സന്ധതയെ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തനും;ജോസുകുട്ടി പൂവേലിയും ;ടോബിൻ കെ അലക്‌സും അഭിനന്ദിച്ചു.ഇത് പോലുള്ള തൊഴിലാളികളുടെ ആകെത്തുകയാണ് കെ ടി യു സി(എം) എന്ന് ജോസുകുട്ടി പൂവേലിൽ കോട്ടയം മീഡിയയോട് പറഞ്ഞു .
കെ ടി യു സി (എം)നിയോജക മണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി പൂവേലിൽ അധ്യക്ഷം വഹിച്ച യോഗത്തിൽ ടോബിൻ കെ അലക്സ് യോഗം ഉദ്‌ഘാടനം ചെയ്തു .മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ പതാക ഉയർത്തി.ടോമി മൂലയിൽ ;സാബു കാരക്കൽ;ടോമി കട്ടയിൽ;ടോമി കണ്ണംകുളം;പാപ്പച്ചൻ മുരിങ്ങാത്ത് ;കെ വി അനൂപ് ;കണ്ണൻ പാലാ ;വിത്സൺ ജോസഫ് തൈമുറിയിൽ ;ജോസഫ് വാഴക്കാട്ട് ;ബാബു രാമപുരം ;സജി മേത്തേൽ ;സാബു മുളങ്ങാശേരിയിൽ;മേരി തമ്പി;വിമൽ പുളിക്കൽ;വിബിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.