Kerala

കോട്ടയത്ത് രാഹുൽഗാന്ധി ഫ്രാൻസിസ് ജോർജിന് വോട്ട് അഭ്യർത്ഥിച്ചില്ല;തങ്ങളാണ് യഥാർത്ഥ ഇന്ത്യാ മുന്നണി ഘടക കക്ഷിയെന്ന് കേരളാ കോൺഗ്രസ് (എം)

Posted on

കോട്ടയം :ഇന്ന്  കോട്ടയത്ത് യു  ഡി എഫ് യോഗത്തിൽ പ്രസംഗിച്ച  രാഹുൽഗാന്ധി സ്ഥാനാർഥി  ഫ്രാൻസിസ് ജോർജിന് വേണ്ടി  വോട്ട് അഭ്യർത്ഥിച്ചില്ലെന്ന് കേരളാ കോൺഗ്രസ് (എം) വൃത്തങ്ങൾ.തങ്ങളാണ് യഥാർത്ഥ ഇന്ത്യാ മുന്നണി ഘടക കക്ഷിയെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി  അതിന്റെ പ്രചാരണ വിഭാഗം കമ്മിറ്റിയംഗം ആണെന്നും കേരളാ കോൺഗ്രസ് (എം) വൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ രാഹുൽ ഗാന്ധി നിക്ഷ്പക്ഷത പാലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.ആ അഭ്യര്ഥനയുടെ അന്തസത്ത  മാനിച്ചു കൊണ്ടാണ്  കേരളത്തിൽ പരക്കെ സ്വാധീനമുള്ള തങ്ങളെ പിണക്കാതെ ഫ്രാൻസിസ് ജോർജിന് വോട്ടു അഭ്യർത്ഥിക്കാതെ രാഹുൽഗാന്ധി മടങ്ങിയതെന്നാണ് കേരളാ കോൺഗ്രസ് (എം) വൃത്തങ്ങൾ പറയുന്നത്.

പ്രസംഗത്തിൽ ഒരിടത്തും രാഹുൽഗാന്ധി ഫ്രാൻസിസ് ജോർജിനെ പരാമർശിച്ചിട്ടില്ലെന്നും;പാർലമെന്റിൽ  തനിക്ക് കൂട്ടായി ഇദ്ദേഹം എംപി ആവണമെന്ന് രാഹുൽഗാന്ധി എല്ലാ യോഗങ്ങളിലും പറയാറുണ്ടെങ്കിലും കോട്ടയത്ത് അത് പറയാതിരുന്നത് തോമസ് ചാഴികാടൻ വിജയിപ്പിക്കണമെന്ന് ഭംഗ്യന്തരേണ സൂചിപ്പിച്ചതായാണ് കേരളാ കോൺഗ്രസ് എമ്മിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .

അതേസമയം രാഹുൽഗാന്ധി പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കുവേണ്ടി  പ്രസംഗിക്കാൻ പോകാതിരുന്നത് എ കെ ആന്റണിയോടുള്ള കടപ്പാടുകൊണ്ടാണെന്നും അനിൽ ആന്റണിയാണ് അവിടെ വിജയിക്കേണ്ടത് എന്നുള്ളതിനാലാണ് രാഹുൽ ഗാന്ധി പത്തനംതിട്ടയ്ക്കു പോവാതിരുന്നതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version