ആരാധകരുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന താരമാണ് വിജയ്. ആരാധകര്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗം തീര്‍ത്തിട്ടുണ്ട്. ഇപ്പോഴിതാ തിരുവനന്തപുരത്തും അദ്ദേഹം തന്‍റെ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തിരിക്കുകയാണ്.പുതിയ ചിത്രം ഗോട്ടിന്‍റെ ചിത്രീകരണത്തിനായി ഇന്നലെയാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്.
ഏതാനും ദിവസം നീളുന്ന ചിത്രീകരണത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. ഗ്രീന്‍ഫീല്‍സ് സ്റ്റേഡിയത്തില്‍ വെച്ച് വിജയ് ആരാധകരെ കാണുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വലിയ ആരാധകക്കൂട്ടമാണ് വൈകുന്നേരത്തോടെ സ്റ്റേഡിയത്തിന് സമീപം എത്തിയത്.
മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ വാഹനത്തിന് മുകളില്‍ കയറി ആരാധകരുടെ പശ്ചാത്തലത്തില്‍ വിജയ് സെല്‍ഫി എടുത്തു. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.