Sports

കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒന്നാം സ്ഥാനത്ത് എത്താൻ ഇന്ന് ഒഡീഷ കടമ്പ കടക്കണം;ലൂണയ്ക്കു പകരക്കാരനായി ലിത്വാനിയൻ നായകൻ കൊമ്പന്മാരോടൊപ്പം

Posted on

ഭൂവനേശ്വർ: ഐഎസ്എൽ 10-ാം സീസണിലെ 13-ാം റൗണ്ട് മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും.ഒഡീഷ കലിംഗ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30-നാണ് മാച്ച്‌.

കൊച്ചിയില്‍ വെച്ച്‌ ആദ്യ മത്സരം 2- 1 ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.ഇതുവരെയുള്ള 12 മത്സരങ്ങളില്‍ എട്ട് വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി നിലവിൽ രണ്ടാം സ്ഥാനത്താണുള്ളത്.27 പോയിന്റുള്ള ഗോവയാണ് ഒന്നാമത്.26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.

അതേസമയം വിടാതെ പിന്തുടരുന്ന താരങ്ങളുടെ പരിക്ക് ഇവാൻ ആശാന് തല വേദന സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. സീസണ്‍ തുടങ്ങുന്നതിനു മുൻപേ തന്നെ ജോഷ്വാ സെട്ടിരിയോയെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. പിന്നിട് പരിക്കുകളുടെ ഘോഷയാത്ര തന്നെ ആയിരുന്നു ടീമിൽ. വളരെ പ്രതീക്ഷയോടെ സൈൻ ചെയ്ത ഐബൻഭ ഡോഹ്ലിംഗ്, വിശ്വസ്തനായ മിഡ്ഫീല്‍ഡർ ജീക്‌സണ്‍, മലയാളി താരം വിപിൻ, ജീക്സണ്‍ സിങിന് പകരം
കൊണ്ടുവന്ന ഫ്രെഡി ലല്ലാവ്മ, ടീമിന്റെ നെടും തൂണും ക്യാപ്റ്റ്നുമായ അഡ്രിയാൻ ലൂണ തുടങ്ങിയവരെല്ലാം പരിക്കേറ്റ് വിശ്രമത്തിലാണ്.ഇതിന് പിന്നാലെയാണ് ക്വാമി പെപ്രയുടെ പരിക്ക്.

ലൂണയ്ക്ക് പകരക്കാരനായി ലിത്വാനിയൻ നായകനെ തന്നെ ടീമിലെത്തിച്ചെന്ന സന്തോഷ വാർത്തയ്ക്ക് പിന്നാലെയാണ് പെപ്രയുടെ രൂപത്തില്‍ ദൗർഭാഗ്യം ടീമിനെ പിന്തുടർന്നത്.സൂപ്പർ കപ്പിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. സൂപ്പർ കപ്പിലടക്കം നാല് ഗോളൂകള്‍ നേടിയ താരം ഉജ്ജ്വല ഫോമിലാണ് കളിച്ചുകൊണ്ടിരിക്കെയാണ് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

ഇതിനെത്തുടർന്ന് ഗോകുലം കേരളയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കാൻ വിട്ടിരുന്ന താരത്തെ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവിളിച്ചിരുന്നു.നൈജീരിയൻ യുവതാരം ജസ്റ്റിൻ ഇമ്മാനുവലാണ് മഞ്ഞപ്പടയ്ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. പ്രീ സീസണില്‍ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ച്‌ കൂട്ടിയ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷയേകുന്നതാണെങ്കിലൂം പെപ്രയ്ക്ക് പകരക്കാരനാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.

പരിക്ക് വലയ്ക്കുന്ന സാഹചര്യത്തില്‍ ടീം നിലവില്‍ പ്രതിസന്ധി നേരിടുകയാണെങ്കിലും രണ്ട് സ്ട്രൈക്കർമാർ തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. ഒപ്പം ദിമിത്രിയോസ് ഡയമന്റക്കോസ് കൂടി ചേരുമ്ബോള്‍ ടീം ത്രിപ്പിള്‍ എഞ്ചിൻ കരുത്ത് നേടുമെന്നുതന്നെയാണ് ആരാധകരുടെ വിശ്വാസം.

ഇന്നത്തെ കളിയിൽ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കര്‍ ദിമിത്രോവ് ഡയമന്റക്കോസും ഒഡീഷ എഫ്‌സിയുടെ റോയ് ക്രിസ്റ്റഫര്‍ കൃഷ്ണയുമാണ്. ഇരുവരും ഏഴ് വീതം ഗോളുകളാണ് നേടിയിട്ടുള്ളത്.ഇന്നത്തെ മത്സരം ഇരുവരും തമ്മിലുളള നേർക്കുനേർ പോരാട്ടം കൂടിയാണ്.

ഡയമന്റക്കോസ് പത്ത് മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളടിച്ചതെങ്കില്‍ ക്രിസ്റ്റഫര്‍ കൃഷ്ണ 12 കളികളില്‍ നിന്നാണ് ഏഴ് ഗോളുകള്‍ നേടിയിരിക്കുന്നത്. ഇവര്‍ക്കു തൊട്ടുപിന്നില്‍ നില്‍ക്കുന്നത് മുംബൈ എഫ്‌സി താരം ജോര്‍ജ് റോളണ്ടോ പെരേര ഡയസ് ആണ്.ആറ് ഗോളാണ് താരത്തിന്റെ അക്കൗണ്ടിൽ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങള്‍ ഇങ്ങനെയാണ് :

Feb 2 ഒഡീഷ എഫ്സി(ഭുവനേശ്വർ) Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb 16 ചെന്നൈയിൻ എഫ്സി (ചെന്നൈ) , Feb 25 എഫ്സി ഗോവ (കൊച്ചി), Mar 2 ബംഗളൂരു എഫ്സി(ബംഗളൂരു), Mar 13 മോഹൻ ബഗാൻ (കൊച്ചി), Mar 30 ജംഷഡ്‌പൂർ എഫ്‌സി (ജംഷഡ്‌പൂർ), Apr 3 ഈസ്റ്റ് ബംഗാള്‍ (കൊച്ചി), Apr 6 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (ഗുവാഹത്തി), Apr 12 ഹൈദരാബാദ് എഫ്സി (ഹൈദരാബാദ്)

കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒന്നാം സ്ഥാനത്ത് എത്താൻ ഇന്ന് ഒഡീഷ കടമ്പ കടക്കണം;ലൂണയ്ക്കു പകരക്കാരനായി ലിത്വനിയൻ നായകൻ  കൊമ്പന്മാരോടൊപ്പം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version