തൊടുപുഴ : നാടകം നേരത്തെ തുടങ്ങിയോ .അതെന്താ നിങ്ങൾ നാടകം നേരത്തെ തുടങ്ങിയത്.ആറരയ്ക്കെന്നു പറഞ്ഞിട്ട് ആറിന് തുടങ്ങിയത് ശരിയാണോ ഞങ്ങൾ വളരെ ദൂരെ നിന്നും വരികയാ ..തുടക്കത്തിലെ പാട്ട് കേൾക്കാതെങ്ങനാ നാടകം കാണുന്നത്.ഒരു സംഘം ആളുകൾ നാടക സംഘാടകരോട് പൊട്ടിത്തെറിക്കുകയാണ്.നാടകം ആറരയ്ക്കാണെന്ന് ചില ആൾക്കാർ പറഞ്ഞാണ് അവർ ആറേകാലിന് വന്നത്.ആറിന് നാടകം തുടങ്ങിയതിനാൽ ആദ്യത്തെ മൂല്യമുള്ള അവതരണ ഗാനം നഷ്ട്ടമായതിന്റെ അരിശം സംഘാടകരോട് പറഞ്ഞ് തീർക്കുകയായിരുന്നു ആ സംഘം.നാടകത്തെ അത്രയധികം ഹൃദയത്തിൽ ആവാഹിച്ച ആ സംഘത്തെ ഒരു വിധത്തിൽ പറഞ്ഞ് സമാധാനിപ്പിച്ച് ഒൻപതിനുള്ള ഷോയ്ക്ക് ടിക്കറ്റും നൽകിയപ്പോൾ ആസ്വാദക സംഘം ഒരു വിധത്തിൽ അടങ്ങി .
ഒൻപതിന്റെ നാടകം ആസ്വദിച്ച സംഘം സംഘാടകരെ അനുമോദിച്ചാണ് മടങ്ങിയത്.സൽകലാദേവിതൻ ചിത്ര ഗോപുരങ്ങളിൽ സർഗ്ഗ സംഗീതമുയർത്തു ,വിശ്വ സ്നേഹത്തിന്റെ പൊന്മണി വീണയിൽ വിസ്മയ ഗീതമുയർത്തു എന്ന അവതരണ ഗാനം തന്നെ നാടക പ്രേമികളെ മറ്റൊരു ലോകത്തേയ്ക്ക് ആനയിക്കുന്നു .പാട്ടിന്റെ തുടക്കത്തിൽ തന്നെ കർട്ടനും തൂണുകളും രണ്ടായി വഴി പിരിയുന്നത് കാണികൾക്ക് ഇനിയെന്തെക്കോയാണ് വരാനിരിക്കുന്നതെന്ന ഭാവമാണ് ഉളവാക്കുന്നത് .ഉടനെ തന്നെ 10 സെക്കന്റിനുള്ളിൽ എയർ ഇന്ത്യയുടെ വിമാനമാണ് സ്റ്റേജിൽ കാണുന്നത്.അടുത്ത 10 സെക്കന്റിനുള്ളിൽ സ്റ്റേജിൽ കാറെത്തി കഥാപാത്രങ്ങളെയുമായി മിന്നി മറയുന്നു.
ഓരോ നിമിഷത്തിലും നാടകമെന്ന പരിമിതിക്കപ്പുറമാണ് കലാനിലയം നാടകവേദി കാഴ്ച വയ്ക്കുന്നത് .ഓരോ രംഗത്തിൽ പൂന്തോട്ടം തെളിഞ്ഞു വരുമ്പോൾ അടുത്ത 10 സെക്കന്റിനുള്ളിൽ നിബിഡ വനമാണ് തെളിയുന്നത്.അടുത്ത 10 സെക്കന്റിൽ കല്യാണ മണ്ഡപവും 25 ഓളം ബന്ധുക്കളും വേദിയിലെത്തുന്നു .കാണികളെ അത്ഭുതങ്ങളുടെ മായാ ലോകത്ത് എത്തിക്കുകയാണ് കലാനിലയം നാടക വേദി .രക്തരക്ഷസ് എന്ന നാടകത്തിലൂടെ.പഴയ നാടകം ഓർക്കുന്ന പഴയ തലമുറയെയും ,പുതിയ തലമുറയെയും നാടകം അനുഭവ വേദ്യമാക്കിയ ശേഷം രക്ഷരക്ഷസ് രണ്ട് അവതരിപ്പിക്കാനാണ് അനന്ത പത്മനാഭന്റെ നീക്കം .കലാനിലയം കൃഷ്ണൻ നായരുടെ മകനാണ് അനന്ത പത്മനാഭൻ .
കാലത്തിനനുസരിച്ചുള്ള മാറ്റം നാടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .കൂടുതൽ സാങ്കേതിക മികവോടെയാണ് നാടകം വേദിയിലെത്തുന്നത് .തൊടുപുഴ കോലാനി വെങ്ങല്ലൂർ ബൈപാസിലെ പുളിമൂട്ടിൽ പറമ്പിലാണ് നാടകം.കൊടുങ്ങല്ലൂരിൽ നിന്നും ആണ് നാടകവേദി തൊടുപുഴയിലെത്തുന്നത്.പത്തോളം ട്രക്കുകളിലായാണ് സാധന സാമഗ്രികൾ തൊടുപുഴയിലെത്തിച്ചത് .ഏകദേശം ഒരു മാസത്തെ കഠിന ശ്രമമാണ് ഇന്ന് പൂവണിയുന്നത്. .പഴയ ഓല തീയേറ്ററൊക്കെ പോയി ആധുനികത ഉൾക്കൊണ്ടാണ് നാടക അവതരണം .
നാടക ശാല മുഴുവൻ എ സി സംവിധാനമാണുള്ളത് .പുഷ്ബാക്ക് സീറ്റുകളും നാടകാസ്വാദനത്തിന് അനുഗുണമാവുന്നു .250;500;750 രൂപയിലാണ് ടിക്കറ്റ് നിരക്കുകൾ .രാത്രി 6 നും;9 നും രണ്ടു നാടകാവതരണം ദിവസേനയുണ്ട്.ഓൺലൈനിലും;ഓഫ് ലൈനിലും ടിക്കറ്റ് ലഭ്യമാണ് .ph;8714088850
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ