Kottayam

അരുവിത്തുറ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5 ന് തിരിതെളിയും

Posted on

 

കോട്ടയം:അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5-ാം തീയതി വ്യാഴാഴ്ച്ച തിരി തെളിയും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.

ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നനുവദിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കും. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആൻ്റൊ ആൻ്റണി എംപി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.ൽ. എ, മുൻ എം എൽ എ പിസി ജോർജ് ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, കോളേജ്‌ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങി നിരവധി പ്രമുഖർ സംസാരിക്കും.

വജ്ര ജൂബിലിയോടനുബന്ധിച്ച് 60 ഇന കർമ്മപരിപാടികൾക്കാണ് കോളേജ് തുടക്കം കുറിക്കുന്നത്. വജ്രജൂബിലി മെഗാ എക്സ്പോ, ഫിലിം എക്സിബിഷൻ,ഭവന നിർമ്മാണ പദ്ധതി, ദേശീയ അന്തർ ദേശീയ സെമിനാറുകൾ, വനിതാ ശാക്തികരണ പരിപാടികൾ, കലാ സാംസ്കാരിക പരിപാടികൾ, പൂർവ്വ വിദ്യാർത്ഥി മഹാസംഗമം തുടങ്ങി നിരവധി പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version