Kerala

അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയത്;ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത്:കെ കെ രമ

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി  റദ്ദാക്കിയതിൽ പ്രതികരിച്ച് എംഎൽഎ കെ കെ രമ. ഏറ്റവും നല്ല വിധിയാണ് വ നേരത്തെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്ന് കെകെ രമ പ്രതികരിച്ചു.

‘വിചാരണക്കോടതി ശിക്ഷിച്ച എല്ലാം പ്രതികളും കുറ്റക്കാരാണെന്നും അവരുടെ ശിക്ഷയും ശരിവെച്ചു. വെറുതെ വിട്ട പ്രതികളെക്കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാക്കാനും തീരുമാനിച്ചു. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയത്. അഞ്ച് മാസം നീണ്ടു നിന്ന വാദങ്ങളാണ് നടന്നത്. അതിശക്തമായ വാദമായിരുന്നു. അതിനൊടുവിലാണ് വിധിയെഴുതിയത്.’ കെകെ രമയുടെ പ്രതികരിച്ചു.

‘പി മോഹനൻ ഉൾപ്പെടെയുള്ളവരുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇനിയും മേൽക്കോടതിയെ സമീപിക്കും. സിപിഐഎം തന്നെയാണ് പ്രതി. വലിയ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം കേസിലുണ്ട്. പാർട്ടിയാണ് കേസ് നടത്തിയത്. സിപിഐഎം പങ്ക് വ്യക്തമായിരിക്കുകയാണ്. ഇതൊരു നീതിയാണ്. ഇനിയൊരു കൊലപാതകം നടക്കരുത്. അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ മനുഷ്യനെ വെട്ടികൊല്ലുന്നത് അവസാനിക്കണം. അതിനുള്ള താക്കീതാണിത്. എല്ലാവരോടും നന്ദി. സത്യം ജയിക്കണം.’ കെകെ രമ പറഞ്ഞു.

കേസിൽ പത്ത് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളുകയായിരുന്നു.രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയിൽ ഹാജരാകണം. ഇവർക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വ് വെറുതെ വിട്ട കീഴ് കോടതി നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top