Kerala
ബഡ്ജറ്റില്‍ നീക്കി വച്ചു 600 കോടി റബ്ബര്‍ വില സ്ഥിരത ഫണ്ട് നല്‍കാതെ സര്‍ക്കാരിന്‍റെ വഞ്ചനപരമായി നിലപാട് അവസാനിപ്പിച്ചു തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി
പാലാ.റബ്ബര്‍ കര്‍ഷകര്‍ക്കായി 2023_24 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുവാന്‍ ബഡ്ജറ്റില്‍ നീക്കി വച്ച 600 കോടി റബ്ബര്‍ വില സ്ഥിരത ഫണ്ട് നല്‍കാതെ സര്‍ക്കാരിന്‍റെ വഞ്ചനപരമായി നിലപാട് അവസാനിപ്പിച്ചു തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു ആം ആദ്മി പാര്‍ട്ടി പാലാ നിയോജക മണ്ഡലം കമ്മറ്റി ആവശൃപ്പെട്ടു.
സര്‍ക്കാരിന്‍റെ വെബ് സൈറ്റ് തകരാര്‍ കാരണം ആര്‍ പി എസുകൾ മുഖേന ബില്ലുകള്‍ സമര്‍പ്പിക്കുവാന്‍ കര്‍ഷകര്‍ക്കു സാധിക്കാതെ വരികയാണ് .ഇതിനു ഉത്തരവാദി സര്‍ക്കാരാണ്.എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ റബ്ബറിനു 250 രുപ വില നല്‍കി സംരക്ഷിക്കാമെന്ന് ഉറപ്പു പറഞ്ഞവര്‍ രണ്ടര വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും 150 രുപ പോലും നല്‍കാതെ കര്‍ഷകരെ വഞ്ചിക്കുകയാണ്.
കുലിപ്പണിക്കു കിട്ടുന്ന വരുമാനം പോലും ലഭിക്കാതെ ചെറുകിട കര്‍ഷകര്‍ ഈ വിലക്കയറ്റ കാലത്ത് നട്ടം തിരിയുകയാണ്.ഒരു പ്രതിഫലവും ലഭിക്കാതെ ലക്ഷങ്ങള്‍ മുടക്കി ഏഴു വര്‍ഷത്തോളം മണ്ണില്‍ കഠിനഅദ്ധ്വാനം ചെയ്തിനു ശേഷമാണ് കര്‍ഷകര്‍ക്കു റബ്ബറില്‍ നിന്നും ആദായം കിട്ടി തൂടങ്ങുന്നതെന്ന് വിവരങ്ങള്‍ അധികാരികള്‍ അറിയണം.
കടം കയറി സ്ഥലവും ,വീടും ,വിറ്റ് ജിവിക്കേണ്ട ഗതിക്കേടിലാണ് പല കര്‍ഷകരും.സര്‍ക്കാരിന്‍റെയും ,ഉദൃോഗസ്ഥമാരുടെയും ,ധൂര്‍ത്തൂം ,മുന്‍കാല പ്രാബല്ലൃത്തോടെയുള്ള ഭീമമായ ശബള വര്‍ദ്ധനവും ,നിരവധിയായി ആനുകൂലൃങ്ങളും കുറച്ചു കര്‍ഷക മേഖലയിലുള്ളവര്‍ക്കു ജിവിക്കുവാന്‍ കഴിയുന്ന തീരുമാനങ്ങള്‍ എടുക്കുവാനും ,കര്‍ഷകരുടെ ബില്ലുകള്‍ സമര്‍പ്പിക്കുവാനുള്ള പോര്‍ട്ടലിന്‍റെ തകരാര്‍ പരിഹരിച്ചു അടിയന്തരമായ പുന.സ്ഥാപിക്കണമെന്നു ആം ആദ്മി പാര്‍ട്ടി ആവശൃപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബു തോപ്പില്‍ അദ്ധൃക്ഷത വഹിച്ചു യോഗം ജില്ല കമ്മറ്റി മെബര്‍ ജോയി കളരിക്കല്‍ ഉദ്‌ഘാടനം ചെയ്ത.സെക്രട്ടറി ബിനു മാതൃസ് ,ട്രഷറര്‍ രാജൂ താന്നിക്കല്‍ ,അഡ്വ.റോണി ജോസ് നെടുംമ്പിള്ളില്‍ ,എന്നിവര്‍ പ്രസംഗിച്ചു .