Kerala
പച്ചക്കറി വാങ്ങാനായി കോട്ടയം മാർക്കറ്റിൽ എത്തിയ കോൺഗ്രസ് നേതാവ് ജോബോയ് ജോർജ് കുഴഞ്ഞ് വീണു മരിച്ചു
കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു.47 വയസായിരുന്നു.കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം.യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു.രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി.
കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കവിതയാണ് ഭാര്യമൂന്ന് മക്കൾ ഉണ്ട്.മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.