Kottayam
വേണാട് ,പാലരുവി ട്രെയിനുകളിലെ ശ്വാസം മുട്ടിയുള്ള യാത്രാ ദുരിത പർവ്വം:ഫ്രാൻസിസ് ജോർജ് റെയിൽവേ ഡിവിഷണൽ മാനേജറുമായി ചർച്ച നടത്തി:രാവിലെ പാലരുവി, വേണാട് ട്രെയിനുകൾക്കിടയിൽ പുനലൂർ-എറണാകുളം മെമു ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു
യാത്രാദുരിതത്തിന് പരിഹാരമെന്ന നിലയിൽ രാവിലെ പാലരുവി, വേണാട് ട്രെയിനുകൾക്കിടയിൽ പുനലൂർ-എറണാകുളം മെമു ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
വിഷയത്തിലെ സാങ്കേതിക പ്രശ്നങ്ങൾ ഡിആർഎം ചൂണ്ടിക്കാണിച്ചു എങ്കിലും പ്രശ്നം പരിഹരിച്ച് ആവശ്യം നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഡിആർഎം ഉറപ്പ് നൽകിയതായി എം.പി അറിയിച്ചു.പാലരുവി ട്രെയിനിൽ കോച്ചുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.വേണാട് എക്സ്‌പ്രസ്സിൽ കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്താൻ പാൻട്രികാർ കോച്ച് മാറ്റി ഒരു കോച്ച് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡിആർഎം അറിയിച്ചു.
അതിന്റെ ഫുൾ കപ്പാസിറ്റി 22 കോച്ചുകളാണ് അതിലേക്ക് ഒരു കോച്ച് കൂടി ഉൾപ്പെടുത്തുന്ന പക്ഷം ട്രെയിൻ പ്ലാറ്റ് ഫോമിന് പുറത്തായി പോകും പ്രശ്‌നം നിലനിൽക്കുന്നു. അതിന് പരിഹാരം കാണാൻ ഉള്ള മാർഗം തേടാമെന്ന് ഡിആർഎം അറിയിച്ചിട്ടുണ്ട്.ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബന്ധപ്പെടുമെന്നും എം. പി കെ. ഫ്രാൻസിസ് ജോർജ് അറിയിച്ചു.
വേണാട് ,പാലരുവി ട്രെയിനുകളിലെ ശ്വാസം മുട്ടിയുള്ള യാത്രാ ദുരിത പർവ്വം:ഫ്രാൻസിസ് ജോർജ് റെയിൽവേ ഡിവിഷണൽ മാനേജറുമായി ചർച്ച നടത്തി