
കടനാട്:കടനാട്ടിൽ കറൻ്റിൻ്റെ ഒളിച്ചുകളി. ഒട്ടോറെ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കടനാട്ടിലും പരിസര പ്രദേശങ്ങളിലുമാണ് പകൽ സമയങ്ങളിൽ വൈദ്യുതി മുന്നറിയിപ്പില്ലാതെ മുടങ്ങുന്നത്. മുടങ്ങുന്ന വൈദ്യുതി ഏതാനും സമയങ്ങൾക്കുള്ളിൽ തിരിച്ചുവരും.

ഇന്നലെ ഉച്ചയ്ക്ക് മുമ്പ് ഇരുപതോളം തവണയാണ് വൈദ്യുതി നിലച്ചത്. ഈ ഒളിച്ചു കളി ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളുടെ തകരാറിനും കാരണമാകുന്നു.പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

