പാലാ: പാലാ ടൗണിലെ ചുമട് (ഹെഡ് ലോഡ്) തൊഴിലാളി യൂണിയനുകളും വ്യാപാരികളും തമ്മിൽ വെച്ചിട്ടുള്ള കൂലി എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി.വ്യാപാരികൾ കൂലിവർദ്ധിപ്പിക്കുവാൻ തയ്യാറാകുന്നില്ല.

ഇതുമൂലം തൊഴിലാളികളെ അനിശ്ചിതകാല പണിമുടക്കിലേക്ക് വ്യാപാരികൾ തള്ളി വിടുന്നതായി സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കന്മാരായ ജോസുകുട്ടി പൂവേലിൽ കെ.ടി.യു.സി.(എം), റ്റി.ആർ വേണുഗോപാൽ, (സി.ഐ.ടി.യു), ബാബു.കെ.ജോർജ്,(എ.ഐ.ടി.യു.സി),രാജൻ കൊല്ലം പറമ്പിൽ, (ഐ.എൻ.ടി.യു.സി) എന്നിവർ ആരോപിച്ചു.


