
2025 ഏപ്രിൽ 20ന് ജയ്പൂരിൽ വെച്ച് നടന്ന വോകോ ഇന്ത്യ നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ, സീനിയർ വിഭാഗത്തിൽ അരുൺ ഇരട്ടസ്വർണം നേടി.
നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വർഷമാണ് അരുൺ സ്വർണനേട്ടം സ്വന്തമാക്കുന്നത്. ഈ വർഷത്തേത് തുടർച്ചയായ രണ്ടാം ഇരട്ട സ്വർണ്ണ നേട്ടമാണ്.

2023-ൽ കൽക്കട്ടയിൽ വെച്ചും 2024-ൽ ജയ്പൂരിൽ വെച്ചും നടത്തിയ നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അരുൺ സ്വർണം നേടിയിരുന്നു. കുറവിലങ്ങാട്, മാണികാവ് താമസിക്കുന്ന ചെമ്പഴ തെക്കേടത്ത് ഡെന്നി തോമസ്, ജ്യോതിഷാ ഡെന്നി എന്നിവരുടെ രണ്ടാമത്തെ മകനാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അരുൺ. മൂത്ത മകൾ മെയ്മോൾ, ജിം ട്രെയിനറാണ്.

