Kerala

ലൈഫ് ട്വൻറി ട്വൻറി ഭവന പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനത്തിന് രാമപുരം ഗ്രാമപഞ്ചായത്ത് സജ്ജമായി

 

കോട്ടയം :രാമപുരം :ലൈഫ് ട്വൻറി ട്വൻറി ഭവന പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനത്തിന് രാമപുരം ഗ്രാമപഞ്ചായത്ത് സജ്ജമായി.രാമപുരം ഗ്രാമപഞ്ചായത്തിലെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയുള്ള എല്ലാവർക്കും ഭവനം നൽകുക വഴി പദ്ധതി പൂർത്തീകരണത്തിന് ഗ്രാമപഞ്ചായത്ത് തലത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി.
286 പേരുടെ ലിസ്റ്റിൽ നിന്നും അർഹരായ എല്ലാവർക്കും ഭവനം അനുവദിച്ചു കൊണ്ടാണ് ലൈഫ് 20 20 പൂർത്തീകരണ പ്രഖ്യാപനത്തിന് ഗ്രാമപഞ്ചായത്ത് സജ്ജമായത്.

കോട്ടയം ജില്ലയിൽ ലൈഫ് ട്വന്റി ട്വന്റി വഴി ഭവനം ഏറ്റവും കൂടുതൽ അനുവദിച്ചിട്ടുള്ളതിൽ രണ്ടാം സ്ഥാനത്താണ് രാമപുരം ഗ്രാമപഞ്ചായത്ത്.ടി പദ്ധതി വഴി മാത്രം 340 വീടുകളാണ് നാളിതുവരെ ഗ്രാമപഞ്ചായത്തിലെ ഭവനരഹിതർക്കായി അനുവദിച്ചിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലിസമ്മ മത്തച്ഛൻറെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തുന്ന കൃത്യമായ ഇടപെടലിന്റെ ഫലമായി ലഭ്യമായ ഫണ്ടുകൾ എല്ലാം വളരെ കാര്യക്ഷമമായി വിനിയോഗിച്ചതിന്റെ ഫലമായാണ് പദ്ധതി പൂർത്തീകരണത്തിന് ശര വേഗം സാധ്യമായത്.

കോട്ടയം ജില്ലയിലെ ഏറ്റവും വിസ്തീർണമേറിയ പഞ്ചായത്തുകളിൽ ഒന്നായിട്ടും കെട്ടിട നികുതി പിരിവിലും,പദ്ധതി നിർവഹണത്തിലും 92%
എത്തുവാൻ പറ്റി എന്നത് ഭരണസമിതിക്ക് ലഭിച്ച മറ്റൊരു അംഗീകാരമാണ്.വരും വർഷത്തേക്ക് 14 കോടിയുടെ പദ്ധതികൾക്ക് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ അംഗീകാരം വാങ്ങിയ രാമപുരം ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട എം സി എഫ്, ടേക്ക് എ ബ്രേക്ക് (പ്രീമിയം)
എന്നിവയും പ്രവർത്തന സജ്ജമാക്കി നാടിന് സമർപ്പിച്ചിരിക്കുകയാണ്.

ഏറ്റവും അധികം ജനസംഖ്യയും,ഭൂവിസ്തൃതിയുംഉണ്ടായിട്ടും പദ്ധതി ആനുകൂല്യം അതിൻറെ യഥാർത്ഥ അവകാശികളിലേക്ക് സമയബന്ധിതമായി എത്തിക്കുക എന്ന വെല്ലുവിളി സന്തോഷത്തോടെ ഏറ്റെടുത്തുകൊണ്ട് രാമപുരത്തിനെ രാജപുരം ആക്കി മാറ്റുന്ന തിരക്കിലാണ് രാമപുരത്തെ ജനപ്രതിനിധികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top