പാലാ :പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോക്ടർ ജോർജ് മാത്യു പുതിയിടം നിര്യാതനായി.ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു .

ജോർജ് മാത്യുവിന്റെ വിടവാങ്ങൽ കനത്ത നഷ്ടമാണ് പൊതു സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത് .അദ്ദേഹത്തിന്റെ പുതിയിടം ആശുപത്രി തന്നെ മിതമായ ഫീസ് വാങ്ങുന്നതിൽ പ്രസിദ്ധമായിരുന്നു .ഒട്ടേറെ പേർക്ക് സൗജന്യ ചികിത്സയും അദ്ദേഹം നൽകിയിരുന്നു .

കേരളം ശ്രദ്ധിക്കപ്പെടുന്ന വോളിബോൾ താരമായിരുന്നു .ജിമ്മി ജോർജിനോടൊപ്പം;ജോസ് ജോർജ് എന്നിവരോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .കോളേജ് പഠന കാലത്ത് നല്ലൊരു മിമിക്രി താരവുമായിരുന്നു.അദ്ദേഹം തന്നെ രൂപപ്പെടുത്തിയ പാലാ ഗുഡ് ഷെപ്പേർഡ് സെമിനാരിയും .കോട്ടയം വടവാതൂർ സെമിനാരിയും തമ്മിലുള്ള ഫുഡ് ബോൾ കമന്ററി അക്കാലത്ത് പ്രസിദ്ധമായിരുന്നു.ബൈബിൾ വാക്കുകൾ ഇടകലർത്തിയുള്ള കമന്ററി അദ്ദേഹത്തിന് ഏറെ ശ്രോതാക്കളെ നേടിക്കൊടുത്തു.

