Kottayam

ഞായറാഴ്ച സെവൻ വോയ്‌സിന്റെ ഗാനസംഗമത്തിൽ ഫാദർ ജോഷി പുതുപ്പറമ്പിൽ പാടുന്നു

പാലാ:ഗായകനായ  വൈദീകനോടൊപ്പം പാടുക എന്ന അസുലഭ മുഹൂർത്തമാണ് പാലായിലേയും പരിസര പ്രദേശത്തേയും ഗായകർക്ക് കരഗതമായിരിക്കുന്നത്.പാലാ ഗാഢ ലൂപ്പ പള്ളിയിലെ ഇടവക വികാരിയാണ് ഫാദർ ജോഷി ആൻറണി പുതുപ്പറമ്പിൽ.

കുറച്ച് കാലം കൊണ്ട് തന്നെ പാലാ ഗാഢ ലൂപ്പാ പള്ളിയെ ജനകീയമാക്കുന്നതിൽ ഊഡും പാവുമായി പ്രവർത്തിച്ചത് ഫാദർ ജോഷി പുതുപറമ്പിലാണ്.അദ്ദേഹത്തിൻ്റെ ഉച്ചക്ക് 12.15 ൻ്റെ ഉച്ച കുർബ്ബാനയിൽ പങ്കെടുക്കാൻ ദൂരെ ദിക്കുകളിൽ നിന്നു വരെ പുരുഷാരം വന്നണയുന്നു.

ഈയടുത്ത് നടന്ന യൗസേപിതാവിൻ്റെ ഊട്ട് നേർച്ചയ്ക്ക് ആയിരങ്ങളാണ് എത്തിച്ചേർന്നത്. വന്നവരിൽ റീത്ത് വ്യത്യാസമില്ലായിരുന്നു. റോമൻ ക്രിസ്തുവെന്നും ,മലങ്കര ക്രിസ്തുവെന്നും ,ലത്തീൻ ക്രിസ്തുവെന്നും മതമേധാവികൾ മനുഷ്യ മനസുകൾ വേലി കെട്ടി തിരിക്കുമ്പോൾ യൗസേപിതാവിൻ്റെ ഊട്ട് നേർച്ച മതമേധാവികളുടെ  വേലി കെട്ടി തിരിക്കലിനും അപ്പുറത്തായിരുന്നു.

പളളിയെ ജനകീയമാക്കിയ ഫാദർ ജോഷി പുതുപ്പറമ്പിൽ നല്ലൊരു ഗായകനും കൂടിയാണ്.അദ്ദേഹത്തിൻ്റെ സ്വരമാധുരിയുടെ മഹിമയാവാം ഉച്ച കുർബ്ബാനക്കുള്ള തിരക്കുമെന്നാണ് റീത്ത് വ്യത്യാസമില്ലാതെയുള്ള ജനസംസാരം.

സെവൻവോയ്സ് പാലായുടെ നേതൃത്വത്തിൽ മാസ അവസാന ഞായറാഴ്ചകളിൽ ഗായകരുടെ സംഗമം നടത്തി വരികയാണ്.പാലാ മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ഓപ്പൺ സ്റ്റേജിലാണ് പരിപാടികൾ നടക്കുന്നത്. 12 മണി മുതൽ 6 മണി വരെയാണ് ഗാന സംഗമം. ഈ 27-)o തീയതിയിലെ ഗാനസംഗമത്തിലാണ് ജോഷി പുതുപ്പറമ്പിൽ പാടുന്നത്.കൂടെ പാലായുടെ തറവാട്ട് കാരണവർ രവി പാലായുമുണ്ട് .ഇവരുടെ വിഷു ഈസ്റ്റർ ആശംസകൾ നേരിട്ട് കേൾക്കുവാനും ജോഷിയച്ചൻ്റെ ഗാനങ്ങൾ ആസ്വദിക്കുവാനും എല്ലാ കലാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി സംഘടന പ്രസിഡണ്ട് സതീഷ് മണർകാട് കോട്ടയം മീഡിയയോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top