പാലാ: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പാ വിലമതിക്കാനാവാത്ത രത്നമാണെന്ന് പാലാ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് .പരിശുദ്ധ പിതാവിനെ ഓർത്ത് പ്രാർത്ഥിക്കുവാനായി പാലാ രൂപതയിലെ വൈദികരും ,കന്യാസ്ത്രീകളും ,പാസ്റ്ററൽ കൗൺസിൽ മെമ്പർമാരും ഒത്ത് ചേർന്ന കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.

ആഗോള സഭയെ മുന്നിൽ നിന്ന് നയിക്കുമ്പോഴും ആഴത്തിലുള്ള വായനയും ,അറിവും അദ്ദേഹത്തിൽ അന്തർലീനമായിരുന്നു എന്നുള്ളത് ലോക രാജ്യങ്ങളെല്ലാവരും അംഗീകരിച്ചതാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടി ചേർത്തു.മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവും സന്നിഹിതനായിരുന്നു. തുടർന്ന് ഒപ്പീസും ഉണ്ടായിരുന്നു.

