Kerala

അരുവിത്തുറ വല്യച്ചന്റെ തിരുനാളിൻ്റെ ഭാഗമായി ആചാര അനുഷ്ഠാനങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം എഴുന്നള്ളിച്ച് പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു

 

അരുവിത്തുറ:  അരുവിത്തുറ വല്യച്ചന്റെ തിരുനാളിൻ്റെ ഭാഗമായി ആചാര അനുഷ്ഠാനങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം എഴുന്നള്ളിച്ച് പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു.  അന്തരിച്ച ഫ്രാൻസീസ് മാർപാപ്പായോടുള്ള ബഹുമാനാർത്ഥം വാദ്യമേളങ്ങളും കരിമരുന്നും ഒഴിവാക്കിയായിരുന്നു തിരുസ്വരൂപ പ്രതിഷ്ഠ. ലളിതമായി ആഘോഷിക്കുന്ന തിരുന്നാളിൽ വല്യച്ചനെ വണങ്ങാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് ഇന്നലെ എത്തിയത്.

ഉച്ചകഴിഞ്ഞ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകി. പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ ഒരു അത്ഭുത വ്യക്തിയായിരുന്നെന്നും എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ മാർ കല്ലറങ്ങാട്ട് അനുസ്മരിച്ചു. തുടർന്ന് നടത്തിയ പ്രദക്ഷിണം ദേവാലയത്തിന് ചുറ്റുമായി പരിമിതപ്പെടുത്തി.

ജപമാല ചൊല്ലി പള്ളിക്കു ചുറ്റും നടന്ന പ്രദക്ഷിണത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഇന്ന് (24) രാവിലെ 5.30നും 6.45നും 8നും, വിശുദ്ധ കുർബാന, നൊവേന. 10ന് തിരുനാൾ റാസ. സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ മുഖ്യകാർമികത്വം വഹിക്കും. 12.30ന് പകൽ പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.

ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും വിശുദ്ധ കുർബാന, നൊവേന. 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ വി. കുർബാന അർപ്പിക്കും. 7മണിക്ക് വി. ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും.

ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും 4നും വൈകുന്നേരം 7നും വിശുദ്ധ കുർബാന, നൊവേന.

എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 4.00,6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.

മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം, സിമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും 12നും 2.30നും 4 നും വിശുദ്ധ കുർബാന.

 

ഇന്ന് (24)

വിശുദ്ധ കുർബാന, നൊവേന: 5.30, 6.45, 8.00, 10.00, 3.00, 4.15, 6.45

തിരുനാൾ റാസ: 10.00
പകൽ പ്രദക്ഷിണം: 12. 30

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top