മുന്നണി പ്രവേശനം ആവശ്യപ്പെട്ട് നിൽക്കുന്ന നിലമ്പൂർ മുൻ എംഎൽഎ പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രവേശനം വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോർഡിനേറ്റർ പദവി വഹിക്കുന്ന അന്‍വര്‍, പാര്‍ട്ടി വിട്ട് പുറത്തുവന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാം എന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശം.

പുതിയ പാര്‍ട്ടി രൂപീകരിച്ചാലും മുന്നണിക്ക് പുറത്തുനിന്ന് സഹകരിപ്പിക്കാം എന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ പത്തിന് പ്രതിപക്ഷ നേതാവിന്‍റെ വസതിയിലാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമൊത്തുള്ള കൂടിക്കാഴ്ച നടക്കുന്നത്.നിലമ്പൂരിൽ സ്വാധീനമുള്ള സംഘം എന്ന നിലയിൽ യു ഡി എഫിലേക്കു ചേർക്കാം എന്നാണ് ഹൈക്കമാണ്ടിന്റെയും ,കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും ആഗ്രഹം എന്നാൽ അൻവർ വന്നാൽ മറ്റൊരു പി സി ജോർജ് ആവുമോ എന്ന് ഭയപ്പെടുന്ന കോൺഗ്രസുകാരും ഇല്ലാതില്ല.
ഇതിനിടെ കോട്ടയം ജില്ലയിലെ സജി മഞ്ഞക്കടമ്പനും ഏതാനും പേരും പി വി അൻവറിന്റെ പാർട്ടിയിൽ ചേരുവാൻ തീരുമാനിച്ചിരുന്നെങ്കിലും ;ലയനം നടന്നിട്ടില്ല .ജോസഫ് ഗ്രൂപ്പിൻെറ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്ന സജി മഞ്ഞക്കടമ്പൻ കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പണത്തിനു തന്നെ പങ്കെടുപ്പിച്ചില്ല എന്നുള്ള കാരണത്താൽ കലഹിച്ച് പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു .കേരളാ കോൺഗ്രസ് (ഡി) എന്ന പേരിൽ പാർട്ടിയുണ്ടാക്കുകയും ജില്ലാ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തിരുന്നു .തുടർന്ന് എൻ ഡി എ യിലെ ഘടക കക്ഷി ആവുകയും ചെയ്തു .രൂപീകരിച്ച ഉടനെ തന്നെ എൻ ഡി എ യിൽ ഘടക കക്ഷിയാകുവാൻ സാധിച്ചെങ്കിലും.കോർപ്പറേഷനും ,ബോർഡും ലഭിക്കാത്തതിനാൽ എൻ ഡി എ വിടുകയായിരുന്നു .എന്നാൽ എൻ ഡി എ ഭാരവാഹികൾ ഇതേ കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല .
പിന്നീടാണ് കെ സി ഡി പി വി അൻവറിന്റെ തൃണമൂലിൽ ചേരുവാൻ തീരുമാനമെടുത്തത് .എന്നാൽ പി വി അൻവറിന്റെ തൃണമൂൽ പാർട്ടിയിൽ കെ സി ഡി യെ ലയിപ്പിക്കുന്നതിനെ പല ജില്ലാ കമ്മിറ്റികളും എതിർത്തിരുന്നു .പാർട്ടി രൂപീകരിച്ചപ്പോൾ സംസ്ഥാന ചാർജ് സെക്രട്ടറി ആയിരുന്ന പ്രസാദ് ഉരുളികുന്നം രാഷ്ട്രീയം നിർത്തി എന്ന് അറിയിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു .
യുവജന നേതാവ് എന്ന നിലയിൽ വ്യത്യസ്തമായ ഒട്ടേറെ സമര പരിപാടികൾ സംഘടിപ്പിച്ച നേതാവായിരുന്നു സജി മഞ്ഞക്കടമ്പൻ.യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് ആയിരുന്നു കൊണ്ട് ഡൽഹിയിൽ വരെ സമരം നടത്തിയിരുന്നു .തുടർന്ന് ജോസഫ് വിഭാഗത്തിന്റെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്നു കൊണ്ട് ഊർജ്‌ജസ്വലമായ പ്രവർത്തനങ്ങൾ നടത്തി ജോസഫ് ഗ്രൂപ്പിനെ സമര സംഘടനയാക്കുന്നതിൽ വൻ വിജയമായിരുന്നു സജി മഞ്ഞക്കടമ്പൻ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

