Kerala

മുകേഷ് എം എൽ എ അടക്കം കാശ്മീരിലുള്ളവർ സുരക്ഷിതർ :പിണറായി വിജയൻ

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.

എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കും.മുകേഷ് എം എൽ എ അടക്കം കാശ്മീരിലുള്ളവർ സുരക്ഷിതർ ആണെന്ന്  പിണറായി വിജയൻ അറിയിച്ചു.

അതേസമയം ഭീകരാക്രമണത്തിൽ 28 പേർ മരണമടഞ്ഞതായാണ് റിപ്പോർട്ട് .15 ഓളം പേർക്ക് ഗുരുതര പരിക്കുകളും ഉണ്ട് .ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top