ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നാട്ടിൽ വികസനം പാടില്ല എന്ന നിലപാട് ആര് സ്വീകരിച്ചാലും യോജിക്കാനാവില്ലെന്നു പി പി ചിത്തരജ്ഞൻ എംഎൽഎ അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷണവും വികസനവും പരസ്പരപൂരകമായി മുന്നേറണം. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള കടൽതീരമായി ആലപ്പുഴ മാറി കഴിഞ്ഞുവെന്നും, ചിട്ടയായ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.വൈഎംസിഎ കേരള റീജിയൻ പരിസ്ഥിതി ബോർഡ് ഭൗമ ദിനത്തോടനുബന്ധിച്ച് നടത്തിയ കടൽത്തീര ശുചീകരണ പരിപാടിയായ “സമുദ്ര വന്ദനം” സംസ്ഥാന തലത്തിലുള്ള ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കയായിരുന്നു എം.എൽ. ഏ .
റീജിയൻ പരിസ്ഥിതി ബോർഡിന്റെ 2025- 26 വർഷത്തെ പ്രവർത്തനോത്ഘാടനം ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് നിർവഹിച്ചു.
വേമ്പനാട് കായലിൽ ദിനംപ്രതി തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ മേഖലയുടെ ആവാസ വ്യവസ്ഥക്ക് തന്നെ വലിയ രീതിയിൽ ഭീഷണി സൃഷ്ടിക്കുന്നു. 1.8 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ വഞ്ചി വീടുകളിൽ നിന്നും കായലിലേക്ക് വലിച്ചെറിയപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ അതിനു വിരാമം കുറിക്കുവാൻ സർക്കാർ ഏജൻസികളോടോപ്പം സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
റീജീയൺ ചെയർമാൻ പ്രൊഫ.അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭാംഗങ്ങളായ കവിത എ.എസ്,ബിന്ദു തോമസ്, റിഗോ രാജു വൈ എം സി എ പരിസ്ഥിതി ബോർഡ് ചെയർമാൻ ജോർജ് മാത്യു, റീജ്യൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, മുൻ റീജിയൻ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, ദേശീയ നിർവാഹകസമിതി അംഗം വർഗീസ് അലക്സാണ്ടർ, കെ ടി ചെറിയാൻ, എബ്രഹാം പി. ജോർജ്, ജോസഫ് ഏബ്രഹാം, റീജ്യൻ സെക്രട്ടറി ഡേവിഡ് സാമുവൽ, സാംസൻ മാത്യു,എബ്രഹാം കുരുവിള, അജി ശാമുവേൽ സെക്രട്ടറിമാരായ അജുൻ ഈപ്പൻ വർഗീസ്, ഉജ്വൽ പി.അജി, എന്നിവർ പ്രസംഗിച്ചു.
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച ശേഷമാണ് “സമുദ്ര വന്ദനം” കടൽ തീര ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

