
ഈരാറ്റുപേട്ട .പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി ഈന്തും പള്ളിപാറമേക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവം മേടം 10, 11, 12 ബുധൻ വ്യാഴം, വെള്ളി (2025 ഏപ്രിൽ 23,24,25) തീ യതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ശ്രീനിവാസൻ പോറ്റി കരിമ്പനയ് ക്കൽ മഠം മുഖ്യ കാർമ്മികത്വത്തിൽ നടക്കും
ഏപ്രിൽ മാസം 25-ാം തീയതി വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12 ന് പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ ക്ഷേത്ര സമർപ്പണം നാടിനായി സമർപ്പിക്കുകയാണ്.
ജോതിസ് മോഹനൻ ഐ.ആർ.എസ് വി ശിഷ്ടാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി.ആർ അനുപമ, മനോജ് ബി നായർ, എം.ആർ ഉല്ലാസ് ,ബി ജോയ് ജോസ്, അഡ്വ.അക്ഷയ് ഹരി എന്നിവർ സംസാരിക്കുമെന്ന് ക്ഷേത്രം പ്രസിഡൻറ് ബിനു വടക്കേക്കര വാർത്താ സമ്മേളനത്തിൽ അറിയിച്ചു’

