Kottayam

കരുത്തിന്റെയും ശരീര സൗന്ദര്യത്തിന്റെയും മറ്റുരയ്ക്കുന്ന വമ്പൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പുമായി പാലാ International Gym&International Fitness Academy

 

കോട്ടയം:പാലാ ഇന്റർ നാഷണൽ ജിം &ഇന്റർനാഷണൽ ഫിറ്റ്നസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബോഡി ബിൽഡിംഗ് മത്സരമായ Mr. Olympia മത്സരത്തിലേക്ക് പ്രവേശനം നേടുവാൻ വഴിയൊരുക്കുന്ന NPC Worldwide India Kerala Regional Championship. മത്സരം പാലായിൽ വെച്ച് ഏപ്രിൽ 26,27 തിയതികളിൽ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.USA ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന NPC ഒരു അന്താരാഷ്ട്ര ബോഡിബിൽഡിംഗ് ഫെഡറേഷനാണ്.

26 ആം തിയതി ഉച്ചക്ക് 12 മണിക്ക് പാലാ ടൗൺഹാളിൽ തുടങ്ങുന്ന കരുത്തിന്റെയും ശരീര സൗന്ദര്യത്തിന്റെയും മാറ്റുരയ്ക്കുന്ന മത്സരത്തിൽ NPC ഇന്ത്യ ഹെഡ്. ഓം പ്രകാശ് അംഗരീഷ്,NPC ഇന്ത്യ ജനറൽ സെക്രട്ടറി Dr. അൻകൂർ ഹസ്റ്റിർ തുടങ്ങിയവർ പങ്കെടുക്കുമെന്നും സംഘടകർ അറിയിച്ചു. സീനിയർ, ജൂനിയർ, ക്‌ളാസിക് മത്സരങ്ങൾ, മാസ്റ്റർ ബോഡി ബിൽഡിംഗ് എന്നീ വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ മറ്റു സംസ്ഥാനത്തു നിന്നുള്ളവരും പങ്കെടുക്കുമെന്ന് NPC കേരള ഘടകം പ്രതിനിധിയും മുൻ ഇന്റർ നാഷണൽ ബോഡി ബിൽഡിംഗ് ചാമ്പ്യനും ഇന്ത്യൻ ബോഡി ബിൽഡിംഗ് കൊച്ചുമായ ബേബി പ്ലാക്കൂട്ടം പറഞ്ഞു.

പാലായിൽ നടക്കുന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള മത്സരാർഥികൾ പങ്കെടുക്കുമെന്നും വിജയികൾക്ക് NPC Mr. India, Sheeru classic തുടങ്ങിയ pro card മത്സരങ്ങളിൽ പങ്കെടുക്കുവാനും അവസരമുണ്ടെന്ന് ബേബി പ്ലാക്കൂട്ടം അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ബേബി പ്ലാക്കൂട്ടം ;രഞ്ജിത്ത് ജി മീനഭവൻ ;ജയ്ബി ആന്റു;മനുരാജ് കെ ;റോബിൻ ജോസ് എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top