കോട്ടയം :പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് അരുവിത്തറ സെൻറ് ജോർജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവർഗീയ സഹദായുടെ തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ പള്ളി അധികാരികൾ തീരുമാനമെടുത്തു. സിറോ മലബാർ സഭ സർക്കുലർ പ്രകാരമാണ് തീരുമാനം. നേരത്തെ നോട്ടീസ് പ്രകാരം തന്നെ ചടങ്ങുകൾ നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അടിയന്തിര കമ്മിറ്റി കൂടി തീരുമാനം മാറ്റുകയായിരുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ ഉള്ള ആദരസൂചകമായാണ് ആഘോഷ പരിപാടികൾ ഒഴിവാക്കി തിരുക്കർമ്മങ്ങൾ മാത്രമായി അരുവിത്തറ തിരുനാൾ ആഘോഷിക്കാൻ തീരുമാനിച്ചത്. ഇത് പ്രകാരം ഇന്ന് നടത്താനിരുന്ന 101 കുരിശുകളുമായുള്ള പ്രദിക്ഷണവും ഒഴിവാക്കും. നേരത്തെ സിബിസിഐ 9 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു.ഇന്ത്യ ദേശീയ പതാക പകുതി താഴ്ത്തികെട്ടുകയും ;മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട് .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

