പാലാ ജനറൽ ഹോസ്‌പിറ്റലിൽ എത്തുന്ന രോഗികൾക്ക് മരുന്നുകൾ നൽകാൻ അധികൃതർ തയ്യാറാവുന്നില്ല.:ഹ്യൂമൻ റൈറ്റ്സ് ഫോറം

കൈ കാലുകളിലെ മുറിവുകൾ വച്ച് കെട്ടാനാവശ്യമായ മരുന്നുകൾപോലും പുറത്തുനിന്നു വാങ്ങി നൽകുവാനാണ് ആവശ്യപ്പെടുന്നത്. നിസ്സാര കാര്യങ്ങൾക്ക് വരുന്നവരെപോലും മറ്റു ഹോസ്‌പിറ്റലുകളിലേയ്ക്ക് റഫർ ചെയ്യുന്ന അവസ്ഥയിലാണിപ്പോൾ. പ്രൈവറ്റ് ഹോസ്‌പിറ്റലിന്റെ റിക്രൂട്ട്മെന്റ്റ് ഏജൻസിയായി പ്രവർത്തനം നടത്തുകയാണിപ്പോൾ ഗവൺമെന്റ് ഹോസ്‌പിറ്റൽ അധികൃതർ. സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിട്ടതും, മതിയായ ഡോക്‌ടർമാരില്ലാത്തതിലും മരുന്നുകളുടെ രൂക്ഷമായ ക്ഷാമത്തിലും നോക്കുകുത്തിയായി നിൽക്കുയാണിപ്പോൾ ആശുപത്രി വികസനസമിതിയും.
ജനറൽ ഹോസ്പ്‌പിറ്റലിലെ ശോചനീയ അവസ്ഥകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ആശുപത്രി സൂപ്രണ്ടിന് നിവേദനം സമർപ്പിച്ചതായും ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ പ്രസിഡന്റ് ശ്രീ പ്രിൻസ് വി സി തയ്യിൽ അറിയിച്ചു. ജില്ലാ സെക്രട്ടറി ശ്രീ ഓ എ ഹാരിസ്, ജോയ് കളരിക്കൽ, തോമസ് കുര്യാക്കോസ്. സിബി മാത്യു, ഇ കെ ഹനീഫ, മനോജ് വി ടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

