പാലാ: ളാലം സെൻറ് മേരീസ് പള്ളിയിൽ ഇത്തവണയും പിതാവെത്തി പുത്തൻ പാന വായിച്ചു. ക്രിസ്തുവിൻ്റെ കുരിശുമരണത്തെ ഓർത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ദു:ഖ ചിന്തകളാണ് പുത്തൻ പാനയിൽ വിവരിക്കുന്നത്.

മാർ ജോസഫ് കല്ലറങ്ങാട്ട് അമ്മ കന്യാ മണി തൻ്റെ എന്ന പാനപാട്ടിൻ്റെ വരികൾ ചൊല്ലിയപ്പോൾ വികാരി ഫാദർ ജോസഫ് തടത്തിലും ,ഫാദർ ആൻറണി നങ്ങാപറമ്പിലും ,ഫാദർ വിജയ് മേനാമ്പറമ്പിലും, ഫാദർ ജോസഫ് ആലഞ്ചേരിയും സിസ്റ്റേഴ്സും ,ഭക്തജനങ്ങളും അതേറ്റു പാടി.
ഉച്ചകഴിഞ്ഞ് മൂന്നിന് ടൗൺ ചുറ്റിയുള്ള കുരിശിൻ്റെ വഴി ആരംഭിക്കും

