Kerala

കയ്പ്പ് നീര് കുടിച്ച് ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ മനസ്സിൽ ആവാഹിച്ച് ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു .പാലാ ളാലം സെന്റ് മേരീസ് പള്ളിയിലെ തിരുകർമ്മങ്ങളിൽ പങ്കെടുത്തത് നൂറുകണക്കിന് വിശ്വാസികൾ 

പാലാ :കയ്പ്പ് നീര് കുടിച്ച് ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ മനസ്സിൽ ആവാഹിച്ച് ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു .പാലാ ളാലം സെന്റ് മേരീസ് പള്ളിയിലെ തിരുകർമ്മങ്ങളിൽ പങ്കെടുത്തത് നൂറുകണക്കിന് വിശ്വാസികൾ .രാവിലെ ആറരയ്ക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു .

തുടർന്ന് പള്ളിക്കു ചുറ്റും പ്രദക്ഷിണവും ;ക്രിസ്തുവിന്റെ പീഡാനുഭവ രൂപത്തിൽ പ്രത്യേക പ്രാർത്ഥനകളും ; തിരുവിലാവ്  ചുംബനവും ഉണ്ടായിരുന്നു .തിരുക്കർമ്മങ്ങൾക്ക് വികാരി ജോസഫ് തടത്തിൽ ;ഫാദർ ആന്റണി ഞങ്ങ പറമ്പിൽ ;വിജയ് മേനാംപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി .തിരുക്കർമ്മങ്ങളിൽ വിവിധ ഭക്ത സംഘടനാ ഭാരവാഹികളായ പാലാ നഗരപിതാവ് തോമസ് പീറ്റർ ;ജോഷി വട്ടക്കുന്നേൽ ; ജോസുകുട്ടി പൂവേലിൽ ;സന്തോഷ് മണർകാട് ;ജോമോൻ വേലിക്കകത്ത് ;ചെറിയാൻ സി കാപ്പൻ ;ജോർജുകുട്ടി ഞാവള്ളിൽ ;ബേബിച്ചൻ ചക്കാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി .

ചിത്രം :പാലാ നഗരപിതാവ് തോമസ് പീറ്റർ യേശുവിന്റെ തിരുവിലാവിൽ ചുംബിക്കുന്നു 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top