Kottayam

ഈരാറ്റുപേട്ട -വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു

ഈരാറ്റുപേട്ട:വെള്ളികുളം: ഈരാറ്റുപേട്ട – വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു. ഇടുങ്ങിയ റോഡും അപകടകരമായ വളവുകളും ആണ് വാഹനാപകടം വർധിക്കുവാനുള്ള കാരണം .നൂറുകണക്കിന് വളവുകൾ മൂലം അകലെയുള്ള വാഹനങ്ങൾ ഡ്രൈവർമാർ കാണാതെവരുന്ന സാഹചര്യമാണുള്ളത്.ഈ അടുത്ത നാളിലെ റോഡിലെ ടാറിങ്ങും അശാസ്ത്രീയമായ ഓട നിർമ്മാണവും വാഹനാപകടത്തിൻ്റെ എണ്ണം ഏറെ വർധിപ്പിച്ചിട്ടുണ്ട്. ‘പലസ്ഥലങ്ങളിലും വീതി കുറവായതുകൊണ്ട് വാഹനത്തിന് സൈഡ് കൊടുക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. അശാസ്ത്രീയമായി നിർമ്മിച്ച ഓടകൾ നിരവധി അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. യാതൊരു സുരക്ഷിതത്വമോ മാനദണ്ഡമോ ഇല്ലാത്ത ഓടകളാണ് നിർമ്മിച്ചിരിക്കുന്നത്.ഈ അടുത്ത നാളിൽ കോടിക്കണക്കിന് രൂപയാണ് റോഡ് വികസനത്തിന്റെ പേരിൽ മുടക്കിയിട്ടുള്ളത്.എങ്കിലും വാഹനാപകടത്തിന് യാതൊരു കുറവുമില്ല. വേലത്തുശ്ശേരിയിൽ ഇന്നലെ ഉണ്ടായ വാഹനാപകടം ഇതിനു തെളിവാണ്. കുമരകം സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ഇടുങ്ങിയ റോഡും അപകടകരമായ വളവുമാണ് .

നാട്ടുകാരുടെ സമയോചിതമായ ഇടപെടലും രക്ഷാപ്രവർത്തനവുമാണ് അപകട മരണം കുറയ്ക്കാൻ സാധിച്ചത്. നൂറുകണക്കിന് വിനോദസഞ്ചാരികൾ വാഗമണ്ണിലേക്ക് യാത്ര ചെയ്യുന്ന ഈരാറ്റുപേട്ട – വാഗമൺ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് വെള്ളികുളം എ കെ. സി സി .യൂണിറ്റ് ആവശ്യപ്പെട്ടു.മനുഷ്യജീവനു പുല്ലുവില കൽപ്പിക്കുന്ന അധികാരികളുടെ സമീപനത്തെ യോഗം കുറ്റപ്പെടുത്തി.ഈ വേനൽ അവധിക്കാലത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് വാഗമണ്ണിലേക്ക് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നത്.പക്ഷേ റോഡിന് യാതൊരു പുരോഗതിയും ഇന്നേ വരെ ഉണ്ടായിട്ടില്ല.റോഡിന് വീതികൂട്ടിയും അപകടകരമായ വളവുകൾ നിവർത്തിയും ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിച്ചും ഉചിതമായ നടപടികൾ ജനപ്രതിനിധികൾ കൈക്കൊള്ളണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി കണിയാംകണ്ടത്തിൽ, സാജൻ തോട്ടപ്പള്ളിൽ, സജി താന്നിപ്പൊതിയിൽ, ഷിബു കിഴക്കേമുറിയിൽ,സുനിൽ മുതുകാട്ടിൽ, ജിജി വളയത്തിൽ, ബേബി പുള്ളോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top