പാലാ: ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ എന്ന് പറഞ്ഞ് ശിഷ്യരുടെ പാദങ്ങൾ കഴുകി ലോകത്തിന് എളിമയുടെ മാതൃക കാണിച്ച് നൽകിയ യേശുക്രിസ്തുവിൻ്റെ പീഢാ സഹന വാരത്തിൽ പാലാ ളാലം സെൻ്റ് മേരീസ് പഴയ പള്ളിയിലും കാൽകഴുക്കൽ ശുശ്രൂഷ കർമ്മങ്ങൾ നടന്നു.

രാവിലെ ആറരയ്ക്ക് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാദർ ജോസഫ് തടത്തിൽ മുഖ്യ കാർമ്മികനായിരുന്നു. സഹവികാരിമാരായ ഫാദർ ആൻ്റണി നങ്ങാപറമ്പിൽ ,ഫാദർ വിജയ് മേനാമ്പറമ്പിൽ പള്ളികമ്മിറ്റിക്കാരായ രാജേഷ് പാറയിൽ ,ലിജോ ആനിത്തോട്ടം ,ജോഷി വട്ടക്കുന്നേൽ ,സജീവ് കണ്ടത്തിൽ ,ജോർജ്കുട്ടി ഞാവള്ളിൽ, മാണി കുന്നം കോട്ട് എന്നിവർ നേതൃത്വം നൽകി.

