Kerala

നടന്റെ പേര് പറയാതെ നടി വിൻസി അലോഷ്യസിന്റെ ആരോപണം :സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഷൂട്ടിങ് സെറ്റിൽ വച്ച് ലഹരി ഉപയോ​ഗിച്ച ഒരു നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ തുറന്നുപറച്ചിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.സിനിമയിലെ പ്രധാന നടൻ മോശമായി പെരുമാറിയെന്നും. ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻസി വിഡിയോയിലൂടെ പറഞ്ഞിരുന്നു.

എന്നാൽ വിൻസിയുടെ തുറന്നുപറച്ചിലിന് പിന്നാലെ ആരാണ് ആ നടൻ എന്നാണ് സോഷ്യൽ മീഡിയ ചോ​ദിക്കുന്നത്. ‘പേര് പറയാൻ ധൈര്യമില്ലെങ്കിൽ ഈ പണിക്ക് നിക്കരുത്’, ‘ആ നടന്റെ പേര് പറയാൻ നിനക്ക് എന്തെ ചങ്കൂറ്റമില്ലേ’- എന്നൊക്കെയാണ് വിൻസി പങ്കുവച്ച വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.അതേസമയം ചിലർ ആ നടന്റെ പേരും കണ്ടെത്തിയിട്ടുണ്ട്. നടൻ ഷൈൻ ടോം ചാക്കോ ആണ് ആ നടൻ എന്നാണ് ഒരു വിഭാ​ഗം ആളുകൾ കണ്ടെത്തിയിരിക്കുന്നത്.

അതിനുള്ള കാരണവും അവർ കമന്റ് ചെയ്തിട്ടുണ്ട്. ‘വിൻസി പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം എന്ന പുതിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ദീപക് പറമ്പോലും ആണ് നായകൻമാരായെത്തുന്നത്. അതുകൊണ്ട് തന്നെ വിൻസി പറഞ്ഞ ആ നടൻ ഷൈൻ’ ആണെന്നാണ് സോഷ്യൽ മീഡിയ ഉറപ്പിച്ചു പറയുന്നത്.

മാത്രമല്ല അവരെ പോലുള്ളവര്‍ക്ക് സിനിമകളുണ്ട്. അവരെ വച്ച് സിനിമകള്‍ ചെയ്യാന്‍ ആള്‍ക്കാരുണ്ടെന്നും വിൻസി വിഡിയോയിൽ പറഞ്ഞിരുന്നു. ‘ഇതും ഷൈനെ ഉദ്ദേശിച്ചാണെന്നാണ്’ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും ചെറിയ വേഷത്തിലാണെങ്കിലും ഷൈൻ ഭാ​ഗമായിരുന്നു. ​ഗുഡ് ബാ​ഡ് അ​ഗ്ലി എന്ന അജിത് ചിത്രത്തിലും ഷൈൻ അഭിനയിച്ചിരുന്നു.
എന്തായാലും നടന്റെ പേര് വെളിപ്പെടുത്തി കൂടെ എന്ന് നിരവധി പേർ ചോദിക്കുന്നുണ്ടെങ്കിലും വിൻസി ഇതുവരെ അത്തരം കമന്റുകളോട് പ്രതികരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top