പാലാ: പാലാ രൂപതയുടെ കത്തീഡ്രൽ പള്ളിയെന്ന നിലയിലുള്ള ഔന്നത്യം കാത്ത് സൂക്ഷിക്കുവാൻ കത്തീഡ്രൽ ഇടവക സമൂഹത്തിനും അജപാലകർക്കും കഴിഞ്ഞിട്ടുണ്ടെന്ന് പാലാ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.പാലാ കത്തീഡ്രൽ പള്ളിയുടെ നവീകരിച്ച പാരീഷ് ഹാളിൻ്റെ വെഞ്ചരിപ്പ് കർമ്മത്തിൽ സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.

പുതുതായി എയർകണ്ടീഷൻ ചെയ്ത് നവീകരിച്ച പാലാ കത്തീഡ്രലിലെ ബിഷപ്പ് വയലിൽ മെമ്മോറിയൽ പാരീഷ് ഹാളിനെറെ ഉദ്ഘാടന കർമ്മത്തിൽ കത്തീഡ്രൽ വികാരി വെരി റവ. ഡോ. ജോസ് കാക്കല്ലിൽ, പ്രീസ്റ്റ് ഹോം ഡയറക്ടർ റവ.ഫാ. അഗസ്റ്റിൻ തെരുവത്ത്, കത്തീഡ്രൽ അസിസ്റ്റന്റ് വികാരിമാർ എന്നിവർ പങ്കെടുത്തു

