Kottayam

വിഷുവിന് പുസ്തക കൈനീട്ടവുമായി അദ്ധ്യാപകദമ്പതികൾ

ചങ്ങനാശ്ശേരി : കറുകച്ചാൽ എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ ലൈബ്രറിയിലേക്ക് തിരുവനന്തപുരം എം ജി കോളേജ് റിട്ടയേർഡ് പ്രിൻസിപ്പലും വിവർത്തകനുമായ പ്രൊഫ: കെ എസ് സോമനാഥൻനായരും അദ്ദേഹത്തിൻ്റെ പത്നി പെരുന്ന എൻ എസ് എസ് ഹിന്ദു കോളേജ്’ ഹിന്ദിവിഭാഗം മേധാവിയായിരുന്ന പ്രൊഫസർ എം.പി തങ്കമണിയും അവരുടെ സ്വകാര്യ ഗ്രന്ഥശേഖരത്തിൽനിന്നും അമൂല്യങ്ങളായ നൂറുകണക്കിന് പുസ്തകങ്ങൾ കൈമാറി.

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ നടപ്പാക്കിയിരിക്കുന്ന പുസ്തകവണ്ടി എന്ന ആശയത്തിലേക്കും ഇവ മുതൽക്കൂട്ടാവട്ടെയെന്ന് അവരാശംസിച്ചു.സ്കൂൾ വായനക്ലബ് ലീഡർ ജ്യുവൽ അനീഷ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് പുസ്തകങ്ങളേറ്റുവാങ്ങി. മാതൃകാപരമായ അദ്ധ്യാപനജീവിതം നയിച്ച് പുതുതലമുറയ്ക്ക് ഇപ്പോഴും അറിവിൻ്റെ പ്രകാശഗോപുരമായി വിളങ്ങുന്ന അദ്ധ്യാപകദമ്പതികളെ ആദരിക്കുന്നതിനും പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിനും പ്രിൻസിപ്പൽ മനു.പി.നായർ, സ്കൂൾ വായനക്ലബ് കോ-ഓർഡിനേറ്റർ ഡോ. പി എൻ രാജേഷ് കുമാർ, എൻ എസ് എസ് പ്രോഗ്രാംഓഫീസർ പ്രഭാത് എസ് ,അദ്ധ്യാപക പ്രതിനിധി ശാരദ.എസ് എന്നിവർ നേതൃത്വം നല്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top