
കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയർ സൊസൈടി ഭിന്നശേഷി സൗഹൃദ സംഗമവും ഈസ്റ്റർ -വിഷു ആഘോഷവും 16 ന് രാവിലെ 11 ന് കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ നടക്കും.
ദയ ചെയർമാൻ ജയകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഡിസബിലിറ്റി കമ്മീഷണർ ഡോ. പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. പള്ളി വികാരി ഫാ. തോമസ് മണിയൻചിറ അനുഗ്രഹ പ്രഭാഷണവും സോഷ്യൽ വർക്കർ നിഷ ജോസ് കെ.മാണി മുഖ്യപ്രഭാഷണവും നടത്തും. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി വിശിഷ്ടാതിഥിയായിരിക്കും. ആസ്റ്റർ ഡി.എം. ഫൗണ്ടേഷൻ ജനറൽ മാനേജർ ലത്തീഫ് കാസിം വിശിഷ്ടാതിഥിയായിരിക്കും.

