മരണ നിരക്ക് വർധന, ആശങ്ക പരിഹരിക്കണം.
__ ഏബ്രഹാം വാഴയിൽ

പത്തനംതിട്ട: കോവിഡിനു ശേഷം മരണനിരക്ക് ക്രമാതീതമായി വർധിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ കുത്തിവെയ്പ്, മരണനിരക്ക് വർധനക്ക് കാരണമെങ്കിൽ അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു.

