പാലാ :മഞ്ചേരി കുള്ളൻ വാഴ വിത്തുണ്ടോ .ഈയൊരു വാചകം കേട്ട് കേട്ട് മടുത്തു പാലാ അഗ്രിമയിലെ ചേട്ടന്മാർ .അഞ്ച് മാസം കൊണ്ട് കുല വരുകയും ഒൻപതു മാസം കൊണ്ട് കുല വെട്ടാവുന്നതുമായ മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ പാലാ ദീപനാളം പ്രസ്സിന്റെ അടുത്തുള്ള അഗ്രിമ കർഷക മാർക്കറ്റിലെത്തിയാൽ ഉടൻ തന്നെ വിട്ടു പോകുന്ന അവസ്ഥ വന്നിരിക്കുന്നു ഇപ്പോൾ .

കൃഷി ചിലവ് കൂടുമ്പോൾ ഒൻപതു മാസം കൊണ്ട് കുലവെട്ടാവുന്ന മഞ്ചേരി കുള്ളൻ പാലായിലെ കർഷകരുടെ മനം കവർന്നിരിക്കയാണ് .ഇപ്പോൾ വിത്ത് വരുന്നത് കൽപ്പറ്റയിൽ നിന്നും വയനാട് നിന്നും ഒക്കെയാണ്.ആദ്യം വന്നത് നിലമ്പൂരിൽ നിന്നുമാണെന്നു അഗ്രിമയുടെ ചാർജുള്ള ഫാദർ തോമസ് കിഴക്കേൽ കോട്ടയം മീഡിയയോട് പറഞ്ഞു .

കർണ്ണാടകത്തിൽ നിന്നാണ് കേരളത്തിലെത്തിയത് എന്നൊക്കെ മറയുന്നുണ്ടെങ്കിലും ;ആദ്യ കാലം മുതലേ മഞ്ചേരി ഭാഗത്തുണ്ടായിരുന്ന നടൻ ഇനമാണ് മഞ്ചേരി കുള്ളൻ എന്ന് പഴയ കാല കർഷകർ സാക്ഷ്യപ്പെടുത്തുന്നു .മഞ്ജരി എന്നും ഈ നാടൻ വിത്തിനത്തിന് പേരുണ്ട് .ph 9074556724

