പാലാ: നമ്മുടെ കൂടെ നിന്ന് വേർപിരിഞ്ഞ് കർത്താവിൻ്റെ സന്നിധിയിലേക്ക് പോയ മൂഴയിൽ ബേബി ചേട്ടൻ കർത്താവിന് സാക്ഷ്യം വഹിച്ച ധന്യ ജീവിതത്തിന് ഉടമയായിരുന്നെന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറക്കാട്ട് അഭിപ്രായപ്പെട്ടു .പാലാ ഗാഡ ലൂപ്പാ റോമൻ കത്തോലിക്കാ പള്ളിയിലെത്തി ബേബി മുഴയിലിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള തിരുക്കർമ്മങ്ങൾക്കിടെയാണ് പിതാവ് അഭിപ്രായപ്പെട്ടു.

പാലാ അരമനയിലെത്തി പലപ്പോഴും സംസാരിക്കാറുണ്ടായിരുന്ന ബേബി ചേട്ടൻ്റെത് മാതൃകാ ജീവിതമായിരുന്നു. മുഴയിൽ കുടുംബത്തിലുള്ളവരെല്ലാം ഇവിടെയുണ്ട് .ധന്യ ജീവിതം മുഴയിൽ കുടുംബത്തിൽ നിന്നുണ്ടായത് പുതുതലമുറയ്ക്ക് മാതൃകയാണെന്നും പിതാവ് കൂട്ടിചേർത്തു.
പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ഗാഡ ലൂപ്പാ പള്ളി വികാരി ജോഷി പുതുപ്പറമ്പിൽ ,ളാലം പള്ളി വികാരി ജോസഫ് തടത്തിൽ ,ജോജി മുഴയിൽ ,കൗൺസിലർമാരായ ആനി ബിജോയി ,ബൈജു കൊല്ലമ്പറമ്പിൽ. പള്ളി കമ്മിറ്റി സെക്രട്ടറി ജോർജ് പള്ളിപറമ്പിൽ ,ടോമി തകിടിയേൽ ,ബി ജോയി മണർകാട് ,ഷിബു വില്യംസ് തുടങ്ങിയവർ നേതൃത്വം നൽകി.

