Kerala

ബൈക്ക് അപകടത്തിൽ മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവലിന് പരിക്ക്

പാലാ :ഇന്നലെ വൈകിട്ടുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മരങ്ങാട്ടുപള്ളി പഞ്ചായത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവലിന് (56) പരിക്കേറ്റത്.രാത്രിയിൽ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം .

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു .ബൈക്ക് യാത്രക്കാരായ അഖിൽ കുമാർ ,ഭാര്യ അഞ്ജലി എന്നിവർക്കാണ് പരിക്കേറ്റത്.മൂന്നു പേരെയും ചെർപ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ചിത്രം :ബെൽജി ഇമ്മാനുവൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top