Kerala

വിവിധ രാജ്യങ്ങളിൽ വചനം വിതച്ച സുവിശേഷ പ്രഭാഷകൻ ബേബി തോമസ് മൂഴയിലിന്റെ സംസ്ക്കാര ശുശ്രുഷകൾ നാളെ വൈകിട്ട് മൂന്ന് മണിക്ക് ഗാഡലുപ്പേ പള്ളിയിൽ ആരംഭിച്ച് ളാലം സെന്റ് മേരീസ് പള്ളിയിൽ സംസ്‌കരിക്കും 

Posted on

പാലാ പ്രൊവിഡൻസ് സെന്റർ ചാരിറ്റബിൾ ട്രസ്റ്റ്‌ ഡയറക്ടർ പാലാ ഗാഡലുപ്പെ  കത്തോലിക്കാ പള്ളി സ്ഥാപക  കാരണഭൂതൻ കണ്ണചെൽ ഇട്ടിഊര മകൻ കെ ഐ തോമസ് എന്ന ബേബി തോമസ് മൂഴയിൽ ജീവിതം മുഴുവൻ ദൈവത്തിന് സമർപ്പിച്ച വക്തിയായിരുന്നു . വിവിധ രാജ്യങ്ങളിൽ വചനം വിതച്ച സുവിശേഷ പ്രഭാഷകൻ  തന്റെ ജീവിതം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥനയിലൂടെയും ചികിത്സയിലൂടെയും വചനത്തിലുടെയും സമശ്വസിപ്പിച്ച വ്യക്തിത്തം.

അദ്ദേഹത്തിന്റെ മെക്ക്സിക്കോയിലെ ബന്ധവും ഗാഡാല്ലുപ്പ മാതാവിനോടുള്ള ബന്ധവും സ്നേഹവും ആദരവുമാണ് താൻ  അൻപതുവർഷഅതിലേറെയായി പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രാർത്ഥനലയമായ പ്രൊവിഡൻസ് സെന്റർ ചാരിറ്റബിൾ ട്രസ്റ്റ്‌ എന്ന സ്ഥാപനം. മെക്ക്സിക്കോയിലെ ബിഷപ്പ് വഴി വിജയപുരം രൂപത മെത്രാൻ ആയിരുന്ന റൈറ്റ് റവ ഡോക്ടർ പീറ്റർ തിരുത്തികൊണം പിതാവ് വഴി 2025 മെയ്‌ 7 തിയതി പത്തൊൻപത് വർഷം പൂർത്തിയാക്കുന്ന പരിശുദ്ധ ഗാഡാല്ലുപ്പെ മാതാ റോമൻ കത്തോലിക്കാ ദേവാലയം.

അദ്ദേഹത്തിന്റെ ദൈവസ്നേഹവും ദൈവ ജനത്തോടുള്ള  സ്നേഹവും കരുതലും അനേകർക്ക് ആശ്രയകേന്ദ്രവുമാണ് ഈ ഇടവകപള്ളി.പാലാ മുരിക്കുംപുഴ ഭാഗത്തുസ്ഥിതി ചെയ്യുന്ന പള്ളിയിൽ ഇടവക വികാരിയായി റവ ഫാദർ ജോഷി പുതുപ്പറമ്പിൽ, ഇടവക സെക്രട്ടറി പി വി ജോർജ് പള്ളിപ്പറമ്പിൽ നേതൃത്വം നല്കുന്നു.

14/4/2025തിങ്കൾ 9 മണി മുതൽ പൊതു ദർശനം 10.30ന് ദിവ്യബലി റൈറ്റ് :റവ ഡോ :സെബാസ്റ്റ്യൻ തേക്കെത്തെച്ചേരിയിൽ (വിജയപുരം രൂപത ബിഷപ്പ് )സഹ കാർമികൻ റൈറ്റ് :റവ:ഡോ ജസ്റ്റിൻ മഠത്തിപറമ്പിൽ (വിജയപുരം രൂപത സഹായ മെത്രാൻ )12.15ന് ദിവ്യബലി വികാരി റവ :ഫാ :ജോഷി പുതുപ്പറമ്പിൽ തുടർന്നു പൊതു ദർശനം 3മണിക്ക് ഗാഡാലുപേ പള്ളിയിൽ സംസ്കാര പ്രാർത്ഥന ശുശ്രുഷകൾ ആരംഭിച്ചു അന്ത്യകർമങ്ങൾ പാലാ ളാലം പഴയ പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version