പാലാ:അരിയും ഉഴുന്നും കഴുകി ഉണക്കിപൊടിച്ച് വീടുകളിൽ ഈസ്റ്റർ അപ്പം ഉണ്ടാക്കുന്നവർക്ക് ആശ്വാസത്തിൻ്റെ കൈത്താങ്ങുമായി കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി. നബാർഡിൻ്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ടു ചെയ്യുന്ന പാലാ രൂപതയിലെ ആദ്യ കർഷക കമ്പനിയായ “കാപ്കോ “എല്ലാ ചേരുവകളും ചേർത്ത് ഉണ്ടാക്കിയ “കാൻവേ”കുരിശപ്പം/ഇൻട്രിയപ്പം പൊടികൾ കാഞ്ഞിരമറ്റം ഇക്കോ ഷോപ്പിലും പാലാ അഗ്രിമ ഇക്കോ ഷോപ്പിലും കേരളാഗ്രോയുടെ പാലാ,മുണ്ടാങ്കൽ സ്റ്റോറുകളിലും തിങ്കൾ, ചൊവ്വാ ബുധൻ ദിവസങ്ങളിൽ ലഭിക്കും. കമ്പനി ഉൽപ്പന്നങ്ങൾക്ക് മുൻകൂട്ടി ഓർഡർ നൽകുന്നവർക്ക് അതാതു പ്രദേശങ്ങളിൽ വിപണനസൗകര്യം ക്രമീകരിക്കുന്നതാണ്. ഓർഡറിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. 7012745800, 984765800, 9388227449.


