Kerala

ഇന്നലെ മരണപ്പെട്ട ഡോ. ഷാജു സെബാസ്റ്റിൻറെ  സംസ്‌കാര കർമ്മങ്ങൾ  ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും:നഷ്ടപ്പെട്ടത് സമാനതകളില്ലാത്ത ഭിക്ഷ്വഗ്വരനെ 

Posted on

ഇന്നലെ മരണപ്പെട്ട ഡോ. ഷാജു സെബാസ്റ്റിൻറെ  സംസ്‌കാര കർമ്മങ്ങൾ  ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. രാവിലെ 8 മണി മുതല്‍ പാലാക്കാടുള്ള വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാലാക്കാട് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

ഭാര്യയുമായി അകന്നു കഴിയുന്ന ഷാജുവിന്‌ ഏറെ കുടുംബ പ്രശ്നങ്ങൾ ഉള്ളതായാണ് സൂചന.ഇന്നലെ വൈകിട്ട് വരെ ഗോഗികളെ മൂന്നാനിയിലുള്ള ക്ലിനിക്കിൽ ചികിൽസിച്ചിരുന്നു . രോഗ നിർണ്ണയത്തിൽ ഏറെ മികവ് കാട്ടിയിരുന്ന ഷാജു സെബാസ്റ്റിയന് വിപുലമായ സൗഹൃദ വലയവുമുണ്ടായിരുന്നു .എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ഡോക്ടർക്ക് എന്ത് പറ്റിയെന്നാണ് പല രോഗികളും കോട്ടയം മീഡിയയോട് അതിരാവിലെ വിളിച്ച് അന്വേഷിച്ചത്.വരുന്ന രോഗികളോട്‌ തനിക്കില്ലാത്ത പൂച്ചെടികൾ ചോദിച്ചു വാങ്ങിക്കുകയും ; ഉള്ളത് നൽകുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു .

പലർക്കും  അദ്ദേഹം ആത്മഹത്യാ ചെയ്തെന്നു വിശ്വാസം വരുന്നില്ലായിരുന്നു വല്ലവരും അപായപ്പെടുത്തിയതാണോ എന്നായിരുന്നു  വനിതകൾ അടക്കമുള്ള പല രോഗികളും കോട്ടയം മീഡിയയുമായി  പങ്കു വച്ചത് .പ്രമേഹ രോഗത്തിന് ഉത്തമ ചികിത്സകനെയാണ് കേരളത്തിന് നഷ്ട്ടമായിരിക്കുന്നതെന്ന് പല രോഗികളും സങ്കടത്തോടെ പറഞ്ഞു .

ങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version