പാലാ :മീശ മാധവനിലെ പിള്ളേച്ചനെ നാട്ടിലെ പിള്ളേർ വിഷുക്കണി കാണിച്ചപോലെ ആകരുത് കെ എസ് ആർ ടി സി ജീവനക്കാർക്ക് ഗതാഗത മന്ത്രി ഗണേശൻ തരുമെന്ന് പറഞ്ഞ വിഷുക്കൈനീട്ടം എന്ന് എം വിൻസെന്റ് എം എൽ എ അഭിപ്രായപ്പെട്ടു.പാലായിൽ ഐ എൻ ടി യു സി നേതൃത്വത്തിലുള്ള ടി ഡി എഫ് വാഹന ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ എം വിൻസെന്റ് എം എൽ എ.

കെ എസ ആർ ടി സി യെ മുടിപ്പിക്കുന്നതിന്റെ അവസാന വേർഷനാണ് ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന റൂട്ട് സ്വകാര്യ വൽക്കരണം .ഉമ്മൻ ചാണ്ടി ഭരിച്ചു കൊണ്ടിരുന്നപ്പോൾ അയ്യായിരത്തിൽ പരം ഷൊഡ്യൂളുകൾ ഉണ്ടായിരുന്നത് ഈ സർക്കാർ വന്നപ്പോൾ 3000 പരമാക്കി കുറച്ചു.ഭരണ സംഘടനകൾ പണ്ട് കാലത്ത് നേട്ടങ്ങൾ വിവരിച്ച ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നിടത്ത് ഇപ്പോൾ കോട്ടങ്ങളുടെ ഫ്ളക്സ് ബോർഡുകൾ വയ്‌ക്കേണ്ട സിഥിതിയിലേക്കായി മാറി .തൊഴിലാളികൾ കൂട്ടത്തോടെ സർക്കാർ വിലാസം സംഘടനകളിൽ നിന്നും രാജി വച്ച് പോകുമ്പോൾ പാൽപ്പൊടി കമ്പനിയുടെ പരസ്യം പോലെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ എന്ന സ്ഥിതിയിലേക്ക് ഭരണ വിലാസം സംഘടനകൾ മാറി .
കെ എസ് ആർ ടി സി യിൽ പുതിയ വാഹനങ്ങൾ വാങ്ങിച്ചത് ആദ്യ ദിവസം തന്നെ എഞ്ചിൻ തീ പിടിച്ച് കത്തി .പുതിയ ബസ്സുകൾ ഓടാനുള്ള കണ്ടീഷനില്ലാതെ നിന്ന് പോയി .കമീഷൻ വാങ്ങാനായി നിലവാരമില്ലാത്ത കമ്പനികളുടെ നിലവാരമില്ലാത്ത ബസ്സാണ് വാങ്ങിച്ചു കൂട്ടുന്നത് .സ്പെയർ പാർട്സ് യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാങ്ങി കൂട്ടുന്നതെന്നും എം വിൻസെന്റ് കൂട്ടിച്ചേർത്തു .
ബിജു ജോൺ അദ്ധ്യക്ഷത വഹിച്ച യോഗം മുൻസിപ്പൽ കൗൺസിലർ വി.സി പ്രിൻസ് ഉദ്ഘാടനം ചെയ്തു.ടോണി തൈപറമ്പിൽ ,ടി സോണി, അജയ് കുമാർ ,ജോബി അഗസ്റ്റിൻ ,അജയ് മോൻ കെ.എൽ ,സിജി പി.എസ് ,പ്രദീപ് കുമാർ ,പി.എസ് നിഷാന്ത് ,ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.

