
കോട്ടയം: ആശാ സമരത്തിൽ ആശാ വർക്കേഴ്‌സിനെ തള്ളി പറഞ്ഞ് കൊണ്ട് സർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസ് തൊഴിലാളി വിഭാഗമായ ഐ.എൻ.ടി.യു.സി മുതിർന്നതിന് പിന്നാലെ കെ.പി.സി.സി യുടെ ഫണ്ട് പിരിവ് വരാനിരിക്കെ അതിനെ തകർക്കുവാനായി കോടി കണക്കിന് രൂപായുടെ കൂപ്പണുമായി ഐ.എൻ.ടി.യു.സി രംഗത്ത്.
തദ്ദേശ തെരെഞ്ഞെടുപ്പിനെ നേരിടാനാണ് കെ.പി.സി.സി ഫണ്ട് പിരിവിനായി രംഗത്തിറങ്ങുന്നത്. പക്ഷെ ഐ.എൻ.ടി.യു.സി പ്രവർത്തന ഫണ്ടാണ് പിരിക്കുന്നത്.സർക്കാർ വിലാസം സംഘടനയായി ഐ.എൻ.ടി.യു.സി മാറിയെന്ന ആക്ഷേപം നിലനിൽക്കെയാണ് കെ.പി.സി.സി ക്കെതിരെ പുത്തൻ യുദ്ധമുഖം ഐ.എൻ.ടി.യു സി തുറന്നിട്ടുള്ളത്.
കെ.പി.സി.സി ഫണ്ട് പിരിവിനെ തകർത്താൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാവും സംഭവിക്കുക.ഇത് മുന്നിൽ കണ്ടാണ് സർക്കാർ വിലാസം സംഘടനയായ ഐ.എൻ.ടി.യു.സി യെ മുൻനിർത്തിയുള്ള ഈ ചവിട്ട് എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നത്. എന്തായാലും ഐ.എൻ.ടി.യു.സി നടപടിക്കെതിരെ കെ.പി.സി.സിക്ക് ഡി.സി.സി പ്രസിഡണ്ട് മാർ വരെ പരാതി നൽകിയിട്ടുണ്ട്.അതേസമയം സി ഐ ടി യു വിന്റെ ബി ടീമാണ് ഐ എൻ ടി യു സി എന്നും കോൺഗ്രസുകാർ ആക്ഷേപിക്കുന്നുണ്ട് .

