പാലാ – പാലാ കെ എം മാണി മെമ്മോറിയല്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ആമ്പല്‍കുളം ശ്രദ്ധേയമാകുന്നു. ഒരു വര്‍ഷം മുമ്പ് മാലിന്യകൂനയായിരുന്ന സ്ഥലമാണ് ആമ്പല്‍കുളത്തിന് വഴിമാറിയത്. കുപ്പിച്ചില്ലുകളും,സിറിഞ്ചുകളും,പ്ലാസ്റ്റിക്കുകളും നിറഞ്ഞ് കിടന്നിരുന്ന സ്ഥലം എങ്ങിനെ മാറ്റിയെടുക്കാമെന്ന ആലോചനയിലാണ് ആമ്പല്‍കുളം എന്ന ചിന്ത വിരിഞ്ഞത് ..അത്യാഹിത വിഭാഗത്തിലേയ്ക്ക് പഴയ കെട്ടിടത്തില്‍ നിന്നും വരുന്നവര്‍ക്കുള്ള സ്റ്റെയല്‍കേയ്‌സിന് സമീപമാണ് ആമ്പല്‍കുളം നിര്‍മ്മിച്ചിരിക്കുന്നത്.

ചെറുമീനുകളും ആമ്പല്‍കുളത്തില്‍ ഉണ്ട്. ആദ്യം കുളം നിറയെ അമ്പല്‍ വിരിഞ്ഞെങ്കിലും പിന്നീട് ആമ്പൽ ആരോ പറിച്ചുകൊണ്ട് പോയി.പിന്നീട് വൈക്കത്തുനിന്നും രണ്ടാമത് ആമ്പല്‍ കൊണ്ടുവന്ന് ഇട്ടിട്ടുണ്ട്.ആദ്യമൊക്കെ കുളത്തിലേയ്ക്ക് പഞ്ഞിയും ബോട്ടിലുകളും മറ്റും എറിഞ്ഞിരുന്നെങ്കിലും പിന്നീട് അതിത് കുറവ് വന്നിട്ടുണ്ട്.ആശുപത്രിയിലെ ശുചീകരണതൊഴിലാളിയായ ഹരികുമാറാണ് ആമ്പല്‍കുളം എന്ന ആശയം കൊണ്ടുവന്നതും അത് നില്‍മ്മിച്ചതും.ആശുപത്രയില്‍ വരുന്ന കുട്ടികളും മറ്റും ആമ്പല്‍കുളവും മീനുകളും കണ്ട് സന്തോഷത്തൊടെയാണ് മടങ്ങുന്നത്.

